01
Apr 2023
Sat
01 Apr 2023 Sat

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. കോണ്‍ഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. #gobackmodi ഹാഷ്ടാഗില്‍ സാമൂഹ മാധ്യമങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചില ദ്രാവിക സംഘടനകളും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വള്ളുവര്‍ കോട്ടം കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രധാനമായും പ്രതിഷേധിക്കുന്നത്. കറുത്ത കുപ്പായം ധരിച്ചും കരിങ്കൊടിയേന്തിയുമാണ് പ്രതിഷേധക്കാരെത്തിയിരിക്കുന്നത്. ഡിഎംകെയുടെ മാതൃ സംഘടനയായ ദ്രാവിഡര്‍ കഴകത്തിന്റെ പ്രതിഷേധമുണ്ട്. മോദിയെ തമിഴ്‌നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മൂന്നുമണിക്കാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുക. ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ മോദി ഉദ്ഘാടനം ചെയ്യും. 1,260 കോടി രൂപ ചെലവിലാണ് ടെര്‍മിനലിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്.

ടെര്‍മിനലിന്റെ ഉദ്ഘാടനത്തിന് പുറമെ, പുരച്ചി തലൈവര്‍ ഡോ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍, ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിനും മോദി ഫ്ളാഗ് ഓഫ് ചെയ്യും.