കൊച്ചി: കേരളത്തിൽ തുടർച്ചയായി കുതിച്ചു കൊണ്ടിരുന്ന സ്വർണ്ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. 60,000 വും കടന്നു കുതിക്കുമെന്നു കരുതിയിരുന്ന വിലയിൽ ഇന്ന് അപ്രതീക്ഷിതമായി കുറവ് രേഖപ്പെടുത്തുക ആയിരുന്നൂ.
|
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53200 രൂപയാണ്. കഴിഞ്ഞ ദിവസം 53760 രൂപ എന്ന റെക്കോര്‍ഡിലായിരുന്നു പവന്‍. ഇന്ന് 560 രൂപ അണ് ഒരു പവന് കുറഞ്ഞത്. ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 6650 ആയി. ഈ മാസം പവന് ഏറ്റവും കുറഞ്ഞ വില 50680 രൂപയായിരുന്നു. 3000 രൂപയിലധികം വര്‍ധിച്ചാണ് 53760 രൂപയിലെത്തിയിരുന്നത്.
എന്നാല് ആശ്വസിക്കാൻ വക നൽകുന്നതല്ല സംബത്തിക സാഹചര്യം. അഗോളരംഗത്തെ താത്കാലിക പ്രതിഭാസം അണ് ഇന്നത്തെ കുറയലിന് കാരണം.
ഇന്ന് ഏറെ കാലത്തിന് ശേഷം ഡോളര്‍ സൂചിക 106.01ലെത്തി. ഡോളര്‍ സൂചിക കരുത്ത് കാട്ടുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യമിടിയും. ഇതോടെ അത്തരം കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും. സ്വര്‍ണവില കുറയാന്‍ ഇത് അണ് കാരണമായത്. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഒഴിയാത്തത് ഏത് സമയവും സ്വര്‍ണവില ഉയരാനുള്ള സാധ്യത നിലനിര്‍ത്തുന്നു.
ഇന്ത്യന്‍ രൂപ മൂക്കുകുത്തി വീണു എന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.61 എന്ന നിരക്കിലാണ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപ. നേരത്തെ 83.48 വരെ ഇടിഞ്ഞിരുന്നെങ്കിലും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയിരുന്നില്ല.


