12
Jul 2024
Wed
12 Jul 2024 Wed
gold price hiked today kerala gold rate

കൊച്ചി: പൊതുബജറ്റിന് പിന്നാലെ കേരളത്തില്‍ തുടര്‍ച്ചയായി താഴേക്കു വരികയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ കുതിപ്പ്. പവന്‍ വില 640 രൂപയാണ് ഇന്ന് കൂടിയത്.

whatsapp Gold Price | കിതപ്പിന് ശേഷം കുതിപ്പ്: പവന്‍ വില 640 രൂപ കൂടി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,200 രൂപയായി. ഗ്രാം വിലയില്‍ 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6440 രൂപയും ആയി.

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ബജറ്റ് അവതരണത്തിനു ശേഷം കുറഞ്ഞ സ്വര്‍ണ വില, ശനിയാഴ്ച മുതലാണ് ഉയരാന്‍ തുടങ്ങിയത്. എങ്കിലും ഇന്നലെ കുറഞ്ഞിരുന്നു.

പുനഃവിവാഹത്തിന് 25,000 രൂപ ധനസഹായം | മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.

വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ ലഭിക്കാന്‍

ഈ മാസത്തെ സ്വര്‍ണവില

ജൂലൈ 1: 53,000

ജൂലൈ 2: 53,080

ജൂലൈ 3: 53,080

ജൂലൈ 4: 53,600

ജൂലൈ 5: 53,600

ജൂലൈ 6: 54,120

ജൂലൈ 7: 54,120

ജൂലൈ 8: 53,960

ജൂലൈ 9: 53,680

ജൂലൈ 10: 53,680

ജൂലൈ 11: 53,840

ജൂലൈ 12: 54,080

ജൂലൈ 13: 54,080

ജൂലൈ 14: 54,080

ജൂലൈ 15: 54,000

ജൂലൈ 16: 54,280

ജൂലൈ 17: 55,000

ജൂലൈ 18: 54,880

ജൂലൈ 19: 54,520

ജൂലൈ 20: 54,240

ജൂലൈ 21: 54,240

ജൂലൈ 22 54,160

ജൂലൈ 23: 53,960

ജൂലൈ 24: 51,960

ജൂലൈ 25: 51,200

ജൂലൈ 26: 50,400

ജൂലൈ 27: 50,600

ജൂലൈ 28: 50,600

ജൂലൈ 29: 50720

ജൂലൈ 30: 50,560