24
Oct 2025
Tue
24 Oct 2025 Tue
gold price kerala today

Gold price Kerala today hit new record കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 300 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 2400 രൂപയുമാണ് വര്‍ധിച്ചത്. ഇതനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 11795 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 94,360 രൂപയുമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമീപ കാലത്തൊന്നും ഒറ്റ ദിവസം ഇത്ര വലിയ വര്‍ധനയുണ്ടായിട്ടില്ല. അന്താരാഷ്ട്ര സ്വര്‍ണവില 4165 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.76. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 102500 രൂപ എങ്കിലും നല്‍കണം.

രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും ആഞ്ഞടിക്കുന്നത്. ഔണ്‍സിന് 140ലേറെ ഡോളര്‍ മുന്നേറി വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 4,163.24 ഡോളറില്‍ എത്തി. വില 4,100 ഡോളര്‍ കടന്നതും ഇതാദ്യം.

ALSO READ: സര്‍ക്കാര്‍ സ്‌കൂളുകളിലും പൊതു മൈതാനങ്ങളിലും ആര്‍എസ്എസ് പരിപാടികള്‍ നടത്തരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി

രാജ്യാന്തരവില ഓരോ ഡോളര്‍ ഉയരുമ്പോഴും കേരളത്തില്‍ ഗ്രാമിന് ശരാശരി 2 രൂപ കൂടാം. ഇതാണ്, സംസ്ഥാനത്ത് ഇന്ന് വില കത്തിക്കയറാന്‍ വഴിയൊരുക്കിയത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇന്നുരാവിലെ 7 പൈസ താഴ്ന്ന് 88.74ല്‍ എത്തിയതും തിരിച്ചടിയായി.

വീണ്ടും കലുഷിതമായ യുഎസ്-ചൈന വ്യാപാരബന്ധം, യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത, ട്രംപിന്റെ സര്‍ക്കാര്‍ നേരിടുന്ന ഭരണസ്തംഭനം (ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍), കറന്‍സി വിപണിയിലെ അസ്ഥിരത, ശമനമില്ലാത്ത റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എന്നിവയുടെ ബലത്തിലാണ് സ്വര്‍ണത്തിന്റെ സമീപകാലത്തെങ്ങുമില്ലാത്ത അദ്ഭുതക്കുതിപ്പ്.