23
Sep 2025
Thu
23 Sep 2025 Thu
Gold prices in Kerala have fallen again, falling by Rs 5 per gram.

സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 50 രൂപ കുറഞ്ഞു. 10,190 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയില്‍ 400 രൂപയും കുറഞ്ഞു. 81,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് വില കുറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6520 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞു. ലാഭമെടുപ്പമാണ് ഇന്ന് പൊന്നിന്റെ വില കുറയുന്നതിനിടയാക്കിയ പ്രധാന സാഹചര്യം.

ALSO READ: ‘സംഘ്പരിവാറിന് വര്‍ഗീയ അന്ധത, ആര്‍എസ്എസിന്റെ കെണിയില്‍ ചില മെത്രാന്മാര്‍ വീണു, തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയം വോട്ടുകൊള്ളയിലൂടെ’; കടുത്ത വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 3,654.29 ഡോളറായാണ് ഔണ്‍സിന്റെ വില കുറഞ്ഞത്. ബുധനാഴ്ച റെക്കോഡ് നിരക്കായ 3,707 ഡോളറിലെത്തിയതിന് പിന്നാലെയായിരുന്നു സ്വര്‍ണവില ഇടിഞ്ഞത്.

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പപലിശനിരക്ക് കുറച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിന് ആനുപാതികമായ മുന്നേറ്റം ആദ്യ മണിക്കൂറുകളില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ വിപണിയില്‍ വില കുറയുകയായിരുന്നു.