മുംബൈ: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വീണ്ടും ഇടിവ്. പവന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. (Gold prices fall again; stock market crashes) ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,320 രൂപയായി. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായത്. 7040 രൂപയാണ് പുതിയ വില.
|
ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് തകര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം.
ബോംബെ സൂചിക സെന്‍സെക്‌സ് 174 പോയിന്റ് ഇടിഞ്ഞ് 79,043 പോയിന്റിലേക്ക് എത്തി. നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 23,894ലേക്കും എത്തി.
കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ വന്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സെന്‍സെക്‌സ് 964 പോയിന്റും നഷ്ടമാണ് രേഖപ്പെടുത്തിയത്. നിക്ഷേപകരുടെ വിപണിമൂല്യത്തില്‍ വന്‍ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
നാല് ദിവസത്തിനിടെ ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തില്‍ പത്ത് ലക്ഷം കോടിയുടെ കുറവുണ്ടായിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





