18
Apr 2023
Sat
18 Apr 2023 Sat

തിരുവനന്തപുരം: ഹരിതകർമ സേനയ്ക്ക് യൂസർഫീ നൽകാത്തവരിൽ നിന്ന് കുടിശ്ശിക വരുത്തിയ പണം വസ്തു നികുതി കുടിശ്ശികയായി ഈടാക്കാൻ നിർദേശം. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐഎഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ 1 മുതൽ ഉത്തരവ് നിലവിൽ വന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ സേന പാഴ് വസ്തു ശേഖരിക്കുന്നതിന് ഈടാക്കി വരുന്ന യൂസർ ഫീ സംബന്ധിച്ച് അഭിപ്രായഭിന്നത ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ യൂസർ കുടിശ്ശിക വരുത്തുന്നവരിൽ നിന്ന് ഈ പണം വസ്തു നികുതിയായി ഈടാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.40ഉം 50ഉം 60ഉം പാഴ് വസ്തുവിന്റെ അളവ് അനുസരിച്ച് അതിൽ കൂടുതലുമൊക്കെ രൂപയാണ് വീടുകളിൽ നിന്ന് ഹരിത കർമ സേന യുസർ ഫീ ആയി ഈടാക്കുന്നത്.

യൂസർഫീ പിരിക്കുന്നതിനു 2017, 2020, 2023 വർഷങ്ങളിൽ പുറപെടുവിച്ച ഉത്തരവുകൾ പ്രകാരം നിയമസാധുത ഉണ്ടെന്നും പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഹരിതകർമ സേനാംഗങ്ങള് വീടുകളിൽ നിന്ന് പാഴ് വസ്തു ശേഖരിക്കുന്നതിൽ വ്യക്തത നല്കാതെ തങ്ങൾക്ക് സൗകര്യമായതു മാത്രം കൊണ്ട് പോവുന്നു എന്നതും പരാതികൾക്ക് ഇടയാക്കിയിരുന്നു.പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് വിപണിയിൽ വിലയ്ക്കു വാങ്ങാന് ആളുണ്ട് എന്നിരിക്കെ ഇവ ഹരിത കര്മസേനയ്ക്ക് അങ്ങോട്ട് പണം നല്കി എടുപ്പിക്കണമെന്നതിലെ അപാകതയും ജനം ചൂണ്ടിക്കാട്ടിയിരുന്നു.