സെല്‍ഫിയെടുക്കുന്നതിനിടെ അണക്കെട്ടില്‍ മൊബൈല്‍ ഫോണ്‍ വീണതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പമ്പ് ചെയ്തുകളഞ്ഞത് 21 ലക്ഷം ലിറ്റര്‍ വെള്ളം. വില കൂടിയ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണതിനെ തുടര്‍ന്നാണ് ഇയാള്‍ ഇത്തരമൊരു കടുംകൈ ചെയ്തത്. ഛത്തീസ്ഗഡിലാണ് സംഭവം. വെള്ളം ഉപയോഗശൂന്യമാണെന്ന നുണ പറഞ്ഞ് വെള്ളം പമ്പ് ചെയ്തുകളയുന്നതിന് മേലുദ്യോഗസ്ഥനില്‍ നിന്ന് ഇയാള്‍ വാക്കാല്‍ അനുമതിയും വാങ്ങിയിരുന്നു.
|
രാജേഷ് വിശ്വാസ് എന്ന ഉദ്യോഗസ്ഥന്റെ ഒരുലക്ഷംരൂപ വിലവരുന്ന ഫോണാണ് അവധിദിനം ചെലവിടുന്നതിനിടെ വെള്ളത്തില്‍ വീണത്. കൂട്ടുകാര്ക്കൊപ്പം ഡാമില് കുളിക്കാനിറങ്ങിയ ശേഷം സെല്ഫിയെടുക്കുന്പോഴായിരുന്നു ഫോണ് നഷ്ടമായത്. 15 അടി താഴ്ചയിലേക്കാണ് ഫോണ്‍ വീണത്. പ്രദേശവാസികളെ ഇറക്കി തിരഞ്ഞെങ്കിലും ഫോണ്‍ കണ്ടെത്താനാവാതെ വന്നതോടെയാണ് ഇയാള്‍ 30 എച്ച്പി ഡീസല്‍ പമ്പ് ഉപയോഗിച്ച് തുടര്‍ച്ചയായി മൂന്ന് ദിവസംകൊണ്ട് ജലസംഭരണിയിലെ വെള്ളം കളഞ്ഞത്.
ഇതിനിടെ പരാതിയെ തുടര്‍ന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥനെത്തി നടപടി നിര്‍ത്തിവയ്പിക്കുകയായിരുന്നു. അപ്പോഴേക്കും 21 ലക്ഷം വെള്ളം പമ്പ് ചെയ്തുകളഞ്ഞിരുന്നു. സര്‍ക്കാര്‍ രേഖകള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടെന്നും ഇതിനാലാണ് വെള്ളം പമ്പ് ചെയ്തുകളഞ്ഞ് മൊബൈല്‍ കണ്ടെത്താന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞു. മേഖലയില്‍ കൊടുംചൂട് ഉള്ളതിനാല്‍ ജലദൗര്‍ലഭ്യം നേരിടുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കടുംകൈ ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





