മലയാള സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപോർട്ട്. മലയാള സിനിമാ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപോർട്ടിലാണ് ഈ വിവരമുള്ളത്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്നും സർക്കാർ പുറത്തുവിട്ട 233 പേജുകളുള്ള റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
|
നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്നും ജൻഡർ ജസ്റ്റിസ് വേണമെന്നും റിപോർട്ടിൽ പറയുന്നു. ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലെന്ന് ഹേമ കമ്മിറ്റി റിപോർട്ട് കണ്ടെത്തി.
സിനിമാ സെറ്റിൽ ഇതിനായി ഇടനിലക്കാരുണ്ടെന്നും റിപ്പോർട്ട്. സ്ത്രീകളെ സ്‌ക്രീനിൽ ചിത്രീകരിക്കുന്നതിൽ വലിയ പ്രശ്നം. സിനിമാ ലൊക്കേഷനിൽ വൾഗർ കമന്റ്സ് നേരിടുന്നു. സിനിമാ മേഖലയിൽ പുറംമൂടി മാത്രമേയുള്ളൂ. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും അടക്കം നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർട്ട്. ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാർ ടോർച്ചറിനു വിധേയരാകുന്നു. മദ്യം മയക്കുമരുന്ന് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറുന്നു. വേതനത്തിൽ വിവേചനം നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
താരങ്ങളെ ബഹുമാനിക്കാത്തവരെ സിനിമാ മേഖലയിൽ നിന്നു വിലക്കുന്നുവെന്നും റിപോർട്ടിൽ പറയുന്നു. ആർത്തവ സമയത്ത് സ്ത്രീകൾ അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു.ശുചിമുറി പോലും ലഭിക്കുന്നില്ല. തങ്ങളെ വിലക്കിയെന്ന് പ്രമുഖ നടിമാർ പോലും മൊഴി നൽകി. കാര്യങ്ങൾ തുറന്ന് പറയുന്നവർക്ക് മോശം അനുഭവമാമെന്നും പലർക്കും ഭയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





