നിക്കറിട്ട് ശാഖയിൽ പോവുന്ന സംഘിയെ പോലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാൻ ജയരാജൻ. സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായഭിന്നത തുടരുന്നതിനിടെയാണ് എം വി ജയരാജൻ ഗവർണർക്കെതിരേ രംഗത്തെത്തിയത്.
|
സാധാരണ സംഘികളെക്കാൾ തറവേലയാണ് അദ്ദേഹം കാണിക്കുന്നത്. കണ്ണൂർ വിസിയുടെ നിയമനം ഒപ്പിട്ട് അംഗീകരിച്ചയാളാണ് ഗവർണറെന്നും എന്നിട്ട് അദ്ദേഹം ഇപ്പോൾ മലർന്ന് കിടന്ന് മുകളിലോട്ട് തുപ്പുകയാണെന്നും ജയരാജൻ പരിഹസിച്ചു. കണ്ണൂർ വിസിക്കെതിരേ നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്നും ജയരാജൻ പറഞ്ഞു.
കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ പ്രവർത്തിക്കുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡറിനെപോലെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പറഞ്ഞിരുന്നു. സർവകലാശാലകളിലെ ബന്ധുനിയമനങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്നും ഗവർണർ മാധ്യമങ്ങളോടു വ്യക്തമാക്കുകയുണ്ടായി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ചാൻസൽ കൂടിയായ ഗവർണറുടെ നടപടിയെ കണ്ണൂർ വി സി വെല്ലുവിളിച്ചതിനു പിന്നാലെയായിരുന്നു ഗവർണറുടെ പ്രതികരണമുണ്ടായത് . പ്രിയ വര്‍ഗീസിന്റെ നിയമനം മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന പരാതി ഉയര്‍ന്നതോടെയാണ് ഗവര്‍ണര്‍ നിയമനം സ്റ്റേ ചെയ്തത്.



