അഹമ്മദാബാദ്: ഗുജറാത്തിൽ ജനക്കൂട്ടത്തിന് ഇടയിൽ യുവതിയെ നഗ്നയാക്കി മർദ്ദിച്ച് മുൻ ഭർത്താവും സുഹൃത്തുക്കളും. ഗുജറാത്തിലെ ദാഹോദിലാണ് സംഭവം. ജനത്തിരക്കുള്ള സ്ഥലത്തുവച്ച് ഭാര്യയെ അതിക്രൂരമായി മർദിച്ച് അവശയാക്കിയശേഷം പൂർണ നഗ്നയാക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നുപേരാണ് പിടിയിലാത്.
|
ഞായറാഴ്ചയാണ് യുവതിക്കു നേരെ അതിക്രമം ഉണ്ടായത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഒന്നര വർഷത്തോളമായി ഭർത്താവിനെയും നാലു കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പമാണ് ഇവർ താമസിക്കുന്നത്. ഇതിൽ കടുത്ത അമർഷത്തിലായിരുന്ന ഭർത്താവ് ആളുകളെ കൂട്ടി യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
രാമപുരയിൽ നിന്നാണ് ഭർത്താവും മൂന്നുപേരും ചേർന്ന് യുവതിയെയും ഇവർക്കൊപ്പം താമസിച്ചിരുന്നയാളേയും കാറിൽ തട്ടിക്കൊണ്ടുപോയത്. ഇവരെ പിന്നീട് മാർഗാലയിലെത്തിച്ചു. ഇവിടെവച്ചാണ് യുവതിയെ നഗ്നയാക്കി മർദിച്ചത്. സമീപത്തുണ്ടായിരുന്ന ഒരാളാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് യുവതി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





