31
Jun 2023
Wed
31 Jun 2023 Wed

റിയാദ്: ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പെരുന്നാൾ നമസ്‌കാരം ആരംഭിക്കും. അതിന് ശേഷം ബലിപെരുന്നാളിന്റെ പ്രധാന കർമമായ ബലികർമം നടക്കും. പള്ളികളും ഈദ്ഗാഹുകളും പ്രഭാതനമസ്‌കാരം തൊട്ടുതന്നെ തക്ബീർ മുഖരിദമാണ്. നമസ്‌കാരത്തിന് ശേഷം ഇമാമുമാരുടെ പെരുന്നാൾ പ്രഭാഷണവും നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായിൽ രണ്ടിടത്തായി മലയാളം ഈദ് ഗാഹുകൾ ക്രമീകരിച്ചിട്ടുണ്ട്. ഷാർജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ. ഒരു മണിക്കൂർ നീളുന്ന

ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമം അവസാനിച്ചു. ഹജ്ജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. കല്ലേറ് കർമത്തിന് പുറമെ മക്കയിലെ ഹറം പള്ളിയിൽ പോയി വിശുദ്ധ കഅബയെ പ്രദിക്ഷണം വെയ്ക്കുക, ബലി നല്കുക, മുടിയെടുക്കുക തുടങ്ങിയ കർമങ്ങളെല്ലാം ഇന്ന് തന്നെ നിർവഹിക്കും. സൗകര്യത്തിന് വേണ്ടി പലരും കല്ലേറ് കർമം രാത്രിയിലാണ് നിർവഹിക്കുക. തീർഥാടകരിൽ പലരും ഇപ്പോൾ മിനായിലെ തംപുകളിൽ വിശ്രമത്തിലാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക