ഒമാനില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.(Gulf Job: Visa ban for expatriates in 11 more jobs in Oman) മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികള്‍ തൊഴില്‍ തേടുന്ന 11 മേഖലകളില്‍ സര്‍ക്കാര്‍ വിസാ വിലക്കേര്‍പ്പെടുത്തി. ഇതോടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം നേര്‍ പകുതിയാകുമെന്നാണ് കണക്കാക്കുന്നത്.
|
നിര്‍മാണ ശുചീകരണ തൊഴിലാളികള്‍, കയറ്റിറക്ക് ജോലിക്കാര്‍, ഇഷ്ടികപ്പണിക്കാര്‍, സ്റ്റീല്‍ ഫിക്സര്‍മാര്‍, തയ്യല്‍ക്കാര്‍, ജനറല്‍ ഇലക്ട്രീഷന്‍മാര്‍, വെയിറ്റര്‍മാര്‍, പെയിന്റര്‍മാര്‍, പാചകക്കാര്‍, ഹോം ഇന്‍സ്റ്റലേഷന്‍ ഇലക്ട്രീഷന്‍, ബാര്‍ബര്‍ എന്നീ മേഖലകളിലാണ് പ്രവാസികള്‍ക്ക് പുതുതായി വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ ഈ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും മലയാളികളാണ്.
ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
നിലവിലുള്ളവരുടെ ജോലിയെ തല്‍ക്കാലത്തേക്കു ബാധിക്കില്ലെങ്കിലും പുതുതായി ആര്‍ക്കും ഈ മേഖലകളില്‍ വിസ ലഭിക്കില്ല. 6 മാസത്തേക്കാണ് ഇപ്പോള്‍ വിസാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ജോലിക്കാര്‍ക്ക് വിസ പുതുക്കാം. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30ല്‍ അധികം തൊഴിലുകളാണ് സ്വദേശികള്‍ക്ക് മാത്രമായി പരമിതപ്പെടുത്തിയത്. സപ്തംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഘട്ടംഘട്ടമായി ഈ മേഖലകളില്‍ നിന്ന് പ്രവാസികളെ പൂര്‍ണമായും ഒഴിവാക്കും.
നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നൂറിലധികം തസ്തികകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിലക്കുണ്ട്. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി മേഖലകളില്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ സ്വദേശിവല്‍കരണം നടപ്പാക്കും.
വിവിധ മേഖലകളില്‍ സ്വദേശികള്‍ക്ക് മാത്രമായി മന്ത്രാലയം പ്രത്യേക തസ്തികകള്‍ അനുവദിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്വദേശിവത്കരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ വകുപ്പുകളും കമ്പനികളും ഇടപാടുകള്‍ നടത്തരുതെന്നും തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു.
സ്വദേശിവല്‍കരണത്തൊടൊപ്പം എല്ലാ സ്വകാര്യ കമ്പനികളും നിശ്ചയിക്കപ്പെട്ട തൊഴില്‍ നിലവാരം ഉണ്ടാക്കിയെന്നതിനും സര്‍ക്കാര്‍ ആവശ്യപ്പെട്ട സ്വദേശിവല്‍കരണ തേത് നടപ്പാക്കിയെന്നതിനും ഇസര്‍ട്ടിഫിക്കറ്റും നേടണം. പുതിയ ഉത്തരവ് നടപ്പിലാക്കാത്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടിയുണ്ടാവും.