14
Aug 2024
Wed
14 Aug 2024 Wed
Oman accident

മസ്‌ക്കറ്റ്: ഒമാനില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന കര്‍ണാടക സ്വദേശികളാണ് മരിച്ചത്. (Oman accident: Vehicles collide and catch fire in Oman; four Indians died) ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) അറിയിച്ചു.

whatsapp ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സലാലയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഹൈമയില്‍ നിന്ന് ഖരീഫ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കര്‍ണാടക സ്വദേശികളാണ് തിങ്കളാഴ്ച രാത്രി അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ വാഹനം പൂര്‍ണമായി കത്തിയതിനാല്‍ മരിച്ചവരെ തിരിച്ചറിയാന്‍ വൈകി. കര്‍ണാടകയിലെ ദേവദുര്‍ഗ, റായ്ച്ചൂര്‍ സ്വദേശികളായ ആദിശേഷ് ബസവരാജ്, പവന്‍ കുമാര്‍, പൂജ മയപ്പ, വിജയ മയപ്പ എന്നിവരാണ് മരിച്ചത്.

ALSO READ: KC വേണുഗോപാല്‍ രാജിവെച്ച സീറ്റില്‍ BJPക്ക് എതിരില്ലാതെ വിജയം: 12 പുതിയ MP മാരെ കൂടി കിട്ടിയതോടെ സഭയിൽ NDAക്ക് ഭൂരിപക്ഷം

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിലറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. കൂട്ടിയിച്ച് മറിഞ്ഞ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആദിശേഷ് ബസവ രാജ് മസ്‌ക്കറ്റിലെ നിസ്വയില്‍ ജോലി ചെയ്തുവരികയാണ്. മറ്റ് മൂന്ന് പേര്‍ വിസിറ്റിങ് വിസയില്‍ ഒമാന്‍ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു.

ഹൈമ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്ന നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. രേഖകള്‍ ശരിയായാല്‍ ഉടന്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കും.

ജാഗ്രത പാലിക്കണം
ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ പോകുന്ന റോഡുകളില്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ സിഡിഎഎ വാഹനമോടിക്കുന്നവരോട് അഭ്യര്‍ഥിച്ചു. ക്ഷീണം തോന്നുന്ന സമയത്തും ഉറക്കം വരുമ്പോഴും വാഹനം ഓടിക്കരുത്. പ്രത്യേകിച്ച് രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ ആവശ്യത്തിന് വിശ്രമിക്കണം. ദീര്‍ഘദൂര സ്ഥലങ്ങളിലേക്ക് ഡ്രൈവ് ചെയ്യാന്‍ പകല്‍ സമയം തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അധികൃതര്‍ ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ പറഞ്ഞു.

 

\