20
Jun 2023
Mon
20 Jun 2023 Mon

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് ലക്ഷക്കണക്കിന് ഹാജിമാര്‍ മിനായിലെത്തി. ആഭ്യന്തര ഹാജിമാരടക്കം 20 ലക്ഷത്തിലേറെ ഹാജിമാരാണ് അറഫാ സംഗമത്തിനായി മിനയിലെത്തിയത്. ഒന്നേ മുക്കാല്‍ ലക്ഷം ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തിയിരിക്കുന്നത്. നാളെ ഉച്ചയോടെ മുഴുവന്‍ ഹാജിമാരും അറഫയിലെത്തും. ഇന്നലെ മുതല്‍ ഹാജിമാര്‍ മിനായിലേക്ക് നീങ്ങിയിരുന്നു. ഇന്ത്യന്‍ ഹാജിമാരെല്ലാം രാത്രിയോടെ മിനായിലെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഭ്യന്തര ഹാജിമാരും എത്തിയതോടെ മിനാ താഴ്വരയിലുള്ള തമ്പുകളില്‍ 20 ലക്ഷത്തിലേറെ ഹാജിമാരുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ ഇന്ന് അര്‍ധ രാത്രിക്ക് ശേഷം അറഫയിലേക്ക് നീങ്ങിത്തുടങ്ങും. മിനായില്‍ നിന്നും ബസ്, മെട്രോ ട്രെയിന്‍ എന്നിവ വഴിയാണ് ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക