ദുബൈ: ദുബൈയിലുള്ള സര്‍വകലാശാല സീറ്റുകളില്‍ പകുതിയും പ്രവാസികളടക്കം വിദേശികള്‍ക്ക് നീക്കി വെക്കാന്‍ തീരുമാനം.(Half of Dubai universities seats to foreign students) ദുബൈ കിരീടാകാവശി ശൈഖ് ഹംദാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഇതടക്കം വിദ്യാഭ്യാസ രംഗത്തെ സമഗ്രപദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി.
|
2033 ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി., ദുബൈ ഡിപാര്‍ട്ട്മെന്റ് ഓഫ് ഇകണോമി ആന്‍ഡ് ടൂറിസം എന്നിവയായിരിക്കും ഇതിനായുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുക.
ALSO READ: സംസ്ഥാനത്ത് ആത്മഹത്യ കൂടുതല്‍ തെക്കന്‍ കേരളത്തില്‍; 79 ശതമാനവും പുരുഷന്മാര്‍
ഇതിനായി പുതിയ സറ്റുഡന്റ് വിസകളും അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പുകളും അനുവദിക്കും. ആഭ്യന്തര ഉത്പാദനത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള സംഭാവന 560 കോടി ദിര്‍ഹമാക്കും. ലോകത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥികളുടെ ലക്ഷ്യസ്ഥാനമായി ദുബൈയെ മാറ്റുകയാണ് ഉദ്ദേശ്യമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
നിലവില്‍ അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളുടെ 37 ബ്രാഞ്ചുകള്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നയം നടപ്പാക്കുന്നതോടെട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 70 ആക്കി ഉയര്‍ത്താനാകുമെന്നും കൗണ്‍സില്‍ വിലയിരുത്തി.





