28
Oct 2024
Tue
28 Oct 2024 Tue
Haryana election result

ഹരിയാനയിലും ജമ്മു ക്ശമീരിലും നിയസഭകളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. (Haryama, Jammu Kashmir Election result Live: Congress race in Haryana; Close fight in Jammu and Kashmir) ആദ്യ മണിക്കൂറിലെ ഫലസൂചനകളില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നേടിയിരിക്കുന്നത്. ജമ്മുകശ്മീരില്‍ ബിജപിയും കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിയാനിയില്‍ 90 സീറ്റുകളില്‍ 86 ഇടങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 60 ഇടങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ഭരണ കക്ഷിയായ ബിജെപിക്ക് 17 ഇടങ്ങളില്‍ മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ഐഎന്‍എല്‍ഡി 2 സീറ്റുകളിലും ജെജെപി സഖ്യം 7 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു.

ജമ്മു കശ്മീരില്‍ ആകെയുള്ള 90 സീറ്റുകളില്‍ 82 ഇടങ്ങളിലെ ഫലസൂചനകളാണ് ഇതിനകം പുറത്തുവന്നത്. കോണ്‍ഗ്രസ് നാഷനല്‍ കോണ്‍ഫറന്‍സ് സഖ്യം 38 സീറ്റുകളിലും ബിജെപി 28 ഇടങ്ങളിലുമാണ് മുന്നേറുന്നത്. പിഡിപി 5 സീറ്റുകളില്‍ നേട്ടമുണ്ടാക്കി. 11 സീറ്റുകളില്‍ മറ്റുപാര്‍ട്ടികളും മുന്നേറുന്നു.

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഹരിയാന, ജമ്മുകാശ്മീര്‍ നിയമസഭകളിലേയ്ക്കുള്ള ജനവിധി ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണ്ണായകം. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 15, 25 ഒക്ടോബര്‍ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്.

ജമ്മു കശ്മീര്‍ നിയമസഭയില്‍ 90 സീറ്റുകളാണുള്ളത്. ഇതില്‍ കശ്മീര്‍ മേഖലയില്‍ 47 സീറ്റുകളും ജമ്മുവില്‍ 43 സീറ്റുകളുമാണ് ഉള്ളത്. 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 90 മണ്ഡലങ്ങളില്‍ 74 എണ്ണം ജനറല്‍ മണ്ഡലങ്ങളാണ്. ഏഴ് മണ്ഡലങ്ങള്‍ പട്ടികജാതി വിഭാഗക്കാര്‍ക്കും ഒമ്പത് മണ്ഡലങ്ങള്‍ പട്ടികവര്‍ഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

ബിജെപി 62 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. ജമ്മു മേഖലയില്‍ 43, കശ്മീരില്‍ 19 എന്നിങ്ങനെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 33 സീറ്റുകളിലും നാഷണല്‍ കോണ്‍ഫറന്‍സ് 52 മണ്ഡലങ്ങളിലുംമത്സരിക്കുന്നു. അഞ്ചിടത്ത് രണ്ട് കക്ഷികളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്.

സിപിഐഎമ്മിനും ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടിക്കും സഖ്യം ഓരോ സീറ്റ് വീതം നല്‍കിയിട്ടുണ്ട്.മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ജമ്മു കാശ്മീരില്‍ ഇത്തവണ ഒറ്റക്കാണ് മത്സരിച്ചത്.

ഹരിയാനയില്‍ ഒറ്റഘട്ടമായി ഒക്ടോബര്‍ 5നായിരുന്നു തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്.

പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. വോട്ടവകാശമുള്ള അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കം നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണി പ്രത്യേക ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.