26
Sep 2024
Mon
26 Sep 2024 Mon

ചണ്ഡീഗഡ്: ഹരിയാനയിൽ ആം ആദ്മി (AAP) -കോൺഗ്രസ് സഖ്യ ചർച്ചയിൽ തീരുമാനം ഇന്നുണ്ടായേക്കും. സംസ്ഥാനത്ത് ആപ് അഞ്ചു സീറ്റുകളിൽ മത്സരിക്കുമെന്ന് ആണ് ധാരണ. സംസ്ഥാനത്തെ ഇരു പാർട്ടികളുടെയും നേതാക്കൾ സഖ്യത്തിന് താൽപര്യം കാണിക്കാതിരുന്നതോടെ ദേശീയ നേതാക്കൾ ഇടപെട്ടാണ് സഖ്യം യാഥാർഥ്യമാക്കാൻ ഇറങ്ങിയത്. AAP നേതാവ് രാഘവ് ച്ചദ്ദയും കോൺഗ്രസ് നേതാവ് ദീപക് ബബാറിയയും ഇന്നലെ വൈകീട്ട് നടത്തിയ ചർച്ചയിൽ സഖ്യം തുടരാനും ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്താനും തീരുമാനിക്കുക ആയിരുന്നൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ചയാണ് ഹരിയാനയിൽ നാം നിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിനം. അതുകൊണ്ട് തന്നെ ചർച്ചകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കേണ്ടതുള്ളതിനാൽ ആണ് തീരുമാനം വേഗത്തിൽ ആക്കിയത്.

സീറ്റുകളുടെ കാര്യത്തിലെ അന്തിമ തീരുമാനവും ഇന്ന് ഉണ്ടായേക്കും.

ജിന്ദ്, കലയാത്, പാനിപ്പത്ത് റൂറൽ, പെഹോവ, ഫരീദാബാദ് സീറ്റുകൾ ആം ആദ്മി പാർട്ടിക്ക്‌ വിട്ടു നൽകാൻ കോൺഗ്രസ്‌ തയ്യാറെന്നാണ് സൂചന.

എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ 50 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുവാനാണ് ആം ആദ്മി പാർട്ടി തീരുമാനം.

Haryana Assembly polls 2024 AAP, Congress finalise alliance

അതേസമയം ബിജെപിക്ക്‌ പിന്നാലെ കോൺഗ്രസിലും സീറ്റ്‌ ലഭിക്കാത്ത നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയീട്ടുണ്ട്.
സോനെപത്തിലെ ബറോഡ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കപൂർ സിംഗ് നർവാൾ ,ബറോഡയിൽ നിന്നുള്ള ജീത ഹൂഡ,ജജ്ജാറിലെ ബഹാദൂർഗടയിൽ നിന്നുള്ള രാജേഷ് ജൂണ എന്നിവരാണ് രാജി ഭീഷണി മുഴക്കുന്നത്.

ഗുസ്തി താരങ്ങൾ പാർട്ടിയിൽ ചേർന്നതും കടുത്ത ഭരണവിരുദ്ധ വികാരവും കർഷക സമരവും ഉൾപ്പെടെയുള്ള ഘടകങ്ങൾ സംസ്ഥാനത്ത് കോൺഗ്രസ്സിന് അനുകൂല സാഹചര്യം ആണുള്ളത്.

Haryana Assembly polls 2024 AAP, Congress finalise alliance