കൊച്ചി: തിരുവനന്തപുരത്തേ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉചിത നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണത്തിൽ ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയത് ആചാര ലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നടപടി
|
ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് താത്കാലിക ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതുമാത്രം മതിയാകില്ല. എന്നാൽ, എക്സിക്യുട്ടീവ് ഓഫീസറെ തസ്തികയിൽനിന്നു മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും കോടതി അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ക്ഷേത്രം ഭരണസമിതി ജാഗ്രത പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഉത്സവമഠം കെട്ടിടത്തിലെ മതിലകം ഓഫീസിൽ ചിക്കൻ ബിരിയാണി സത്‌കാരം നടന്നെന്നാണ് ഹരജിക്കാരുടെ ആരോപണം. എക്സിക്യുട്ടീവ് ഓഫീസർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും തസ്തികയിൽനിന്നു നീക്കം ചെയ്യാനും ക്ഷേത്ര ഭരണസമിതിക്കു നിർദേശം നൽകണമെന്ന് ഹാരാജിൽ ആവശ്യപ്പെട്ടിരുന്നു.
HC Orders Action Against Officials for Serving Biryani in Padmanabhaswamy Temple


