നിസാര കുറ്റത്തിന് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് പ്രധാനാധ്യാപകന്റെ മര്‍ദനം. അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നു. കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
|
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെയാണ് പ്രധാനാധ്യാപകന്‍ എം. അശോകന്‍ വിദ്യാര്‍ഥിയുടെ ചെവിക്ക് അടിച്ചത്. അസംബ്ലിക്കിടെ വിദ്യാര്‍ഥി കാലുകൊണ്ട് ചരല്‍ നീക്കി കളിച്ചതാണ് പ്രകോപനം. തുടര്‍ന്ന് വിദ്യാര്‍ഥിയെ വേദിയിലേക്ക് വിളിച്ച് മറ്റു വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുന്നില്‍വെച്ച് അടിക്കുകയായിരുന്നു.
ALSO READ: ഓണപ്പരീക്ഷ ഇന്ന് മുതല്‍; ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി
കരഞ്ഞ കുട്ടിയെ ചെവിയില്‍ വേദന കഠിനമായതോടെ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ കര്‍ണപുടം പൊട്ടിയതായി മനസ്സിലായി. സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാസർകോട് ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതല. വിദ്യാർഥികൾ തെറ്റു ചെയ്താൽ നിയമം നോക്കിമാത്രമേ ശിക്ഷാനടപടികൾ സ്വീകരിക്കാൻ പാടുള്ളൂ. ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാൻ പാടില്ല. മന്ത്രി വ്യക്തമാക്കി.
ALSO WATCH





