27
Jul 2025
Sat
27 Jul 2025 Sat
TEACHER DRUNK

ജോലിക്കിടെ മദ്യപിച്ച് ലക്കുകെട്ട് സ്‌കൂളിലെ പാചകപ്പുരയ്ക്ക് മുന്നില്‍ കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. റായ്ച്ചൂരിലെ പ്രൈമറിസ്‌കൂളിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌കി താലൂക്കിലെ അംബാഡെവിനെഗര്‍ എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ നിങ്കപ്പയാണ് ജൂലൈ 24ന് മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് സ്‌കൂളില്‍ ഉച്ചഭക്ഷണമുണ്ടാക്കുന്ന മുറിയുടെ പടിയില്‍ കിടന്നുറങ്ങിയത്.

അധ്യാപകന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസവകുപ്പ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. പതിവായി മദ്യപിച്ച് സ്‌കൂളില്‍ വരിക, കുട്ടികളോടടക്കം മോശമായി പെരുമാറുക, ജോലി ചെയ്യാതെ അലസമായി നടക്കുക തുടങ്ങിയ പരാതികള്‍ നിങ്കപ്പക്കെതിരെ മുന്‍പും ഉയര്‍ന്നിട്ടുണ്ട്.

ഇയാള്‍ക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നേരത്തേ പരാതി ഉയര്‍ന്നെങ്കിലും അധികൃതര്‍ നടപടിയൊന്നും എടുത്തിരുന്നില്ല. സിന്താനൂര്‍ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ക്ക് ലഭിച്ച അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധ്യാപകനെ സ്‌പെന്റ് ചെയ്തത്.

English news summary
Headmaster suspended for sleeping drunk near school premises during duty hours. The incident occurred at a primary school in Raichur. Ningappa, the headmaster of Ambadevinagar LP School in Maski taluk, was found unconscious and asleep in front of the school kitchen after allegedly consuming alcohol on July 24.