27
Dec 2025
Fri
27 Dec 2025 Fri
delhi fog airport

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞ് കാരണം ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. ബദല്‍ സംവിധാനം ഒരുക്കാത്തതിനാല്‍ നിരവധി യാത്രക്കാര്‍ വലഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റീഫണ്ട് 7 ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു. വിദേശത്തു നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും കാണാനാവാത്ത സ്ഥിതിയാണ്. ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഇതോടെ റോഡ്, വ്യോമഗതാഗതം താറുമാറായിരിക്കുകയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകുന്നുണ്ട്.

ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. മലിനീകരണ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് ഇനി പമ്പുകളില്‍ ഇന്ധനം നല്‍കില്ല. ഡല്‍ഹിക്കു പുറത്തുള്ള വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരത് സ്റ്റേജ് ആറിന് താഴെയുളള വാഹനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക.