തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ശമനമില്ല. വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി.
|
ചെമ്പഴന്തിയില്‍ തോട് കരകവിഞ്ഞൊഴുകി റോഡ് വെള്ളത്തിനടിയിലായി. ചെമ്പഴന്തിയില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. മുറിഞ്ഞപാലം കോസ്‌മോ ആശുപത്രിക്ക് എതിര്‍വശം തോട് കര കവിഞ്ഞൊഴുകുന്നു. ഗൗരീശപട്ടം പാലം പൂര്‍ണമായി മുങ്ങി. കുഴിവയല്‍, കോട്ടറ എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
അതിനിടെ ടെക്‌നോ പാര്‍ക്കിനു സമീപവും ചെമ്പഴന്തി അണിയൂരിലും മരം കടപുഴകി വീണു ?ഗതാ?ഗതം തടസപ്പെട്ടു. വര്‍ക്കലയില്‍ റോഡിനെ കുറുകെ തെങ്ങ് കടപുഴകി വീണു.
പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകള്‍ 30 സെന്റി മീറ്ററും ഒരു ഷട്ടര്‍ 10 സെന്റി മീറ്ററുമാണ് ഉയര്‍ത്തിയത്.
മുറിഞ്ഞപാലം കോസ്‌മോ ആശുപത്രിക്ക് എതിര്‍വശം തോട് കരകവിഞ്ഞെഴുകി. കുഴിവയല്‍, കോട്ടറ, ഗൗരീശപട്ടം, എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തീരദേശമേഖലകളില്‍ കടലാക്രമണവും രൂക്ഷമാണ്. വര്‍ക്കലയില്‍ റോഡില്‍ തെങ്ങ് കടപുഴകി വീണു. ചെമ്പഴന്തി അണിയൂരിലും മരം വീണു. മലയോരത്ത് രാത്രിയാത്ര നിരോധിച്ചു. രാത്രി 7 മുതല്‍ രാവിലെ 6 വരെ യാത്ര പാടില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരോധനം ബാധകമല്ല. കയാക്കിങ്, കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.





