തിരുവനന്തപുരം: ഇരട്ടചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും മഴ കനക്കാന്‍ സാധ്യത. വരും മണിക്കൂറില്‍ കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
|
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ നിലനില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ മഴ കനക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.
തെക്കന്‍ തമിഴ്‌നാടിനും ലക്ഷദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. അതിനാലാണ് കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ഇടിമിന്നല്‍ അപകടകാരികളാണെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചുവരുന്നുണ്ട്. വൈകുന്നേരത്തോടെയാണ് ഇടിമിന്നലോട് കൂടിയ മഴ ശക്തമാകുന്നത്. പകല്‍ സമയത്ത് ശക്തമായ വെയില്‍ അനുഭവപ്പെടുകയും വൈകുന്നേരത്തോടെ മഴ കനക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കേരളത്തില്‍ ഉള്ളത്.
Heavy rain today; Yellow alert in five districts


