16
Nov 2024
Sun
16 Nov 2024 Sun
HEZBOLLAH SPOKESMEN KILLED

ബൈറൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. റാസ് അല്‍-നബാ ജില്ലയില്‍ സിറിയന്‍ ബഅസ് പാര്‍ട്ടിയുടെ ലബ്‌നാന്‍ ശാഖ ഓഫീസിനു നേര്‍ക്കുണ്ടായ ആക്രമണത്തിലാണ് ഹിസ്ബുല്ല വക്താവ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാദേശിക, വിദേശ മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നതടക്കം വര്‍ഷങ്ങളായി ഹിസ്ബുല്ലയുടെ മാധ്യമ വിഭാഗത്തിന്റെ ഉത്തരവാദിത്തം വഹിച്ചിരുന്നത് അഫീഫായിരുന്നു.

ബൈറൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് പലായനം ചെയ്ത നിരവധിപേര്‍ ഈ ഭാഗങ്ങളിലാണ് അഭയം പ്രാപിച്ചിരുന്നത്. ഇവിടെ മുന്നറിയിപ്പില്ലാതെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.

അതേസമയം, വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പോരാളികള്‍ ശക്തമായ ചെറുത്തു നില്‍പ്പ് തുടരുകയാണ്. ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. 21കാരനായ ഇദാന്‍ കെയ്‌നാന്‍ ആണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു.

അതിനിടെ, വടക്കന്‍ ഗസയിലെ ബെയ്ത് ലാഹിയയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു.