16
Oct 2024
Fri
16 Oct 2024 Fri
HEZBOLLAH ATTACK

തെല്‍ അവീവ്: ഇസ്രായേല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് വീണ്ടും ഹിസ്ബുല്ല ആക്രമണം.(Hezbollah strikes again; Two killed in rocket and drone attack in Israel)  വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മജ്ദ് അല്‍ ക്രുമില്‍ റോക്കറ്റാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 22 വയസ്സുകാരനും 25 വയസ്സുള്ള യുവതിയുമാണ് ആശുപത്രിയില്‍ മരിച്ചതെന്ന് പ്രാദേശി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഗലീലി മേഖലയിലെ മജ്ദ് അല്‍ ക്രും നഗരത്തിലേക്ക് ഹിസ്ബുല്ല വിക്ഷേപിച്ച 30 റോക്കറ്റുകള്‍ പ്രതിരോധിച്ചതായി നേരത്തേ ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു.

വടക്കന്‍ ഇസ്രായേലിലെ സൈനിക താവളത്തിന് നേര്‍ക്ക് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. സഫദിന് കിഴക്കുള്ള സൈനിക താവളത്തിലേക്കാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ അയച്ചത്. തുടര്‍ന്ന് അതേ പ്രദേശത്ത് റോക്കറ്റുകളും വിക്ഷേപിക്കുകയായിരുന്നു.

ഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു

THREE ISRAELI SOLDIERS KILLED
രൂക്ഷ പോരാട്ടം നടക്കുന്ന ഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ ബറാക്ക് ഇസ്രായേല്‍ സഗാന്‍(22), സര്‍ജന്റ് ഇഡോ ബെന്‍ സ്വി(21), സര്‍ജന്റ് ഹിലേല്‍ ഒവാദിയ(22) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.

ജബലിയയില്‍ ടാങ്കിന് ബോംബ് വച്ചാണ് പോരാളികള്‍ സൈനികരെ കൊലപ്പെടുത്തിയത്. നിരവധി സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.