26
Aug 2024
Sun
26 Aug 2024 Sun
hidden camera in womens toilet third wave coffee shop staff arrested

സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ചതിന് കോഫീ ഷോപ്പ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 23കാരനായ മനോജ് ആണ് അറസ്റ്റിലായത്. ബം​ഗളുരുവിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഇഎൽ റോഡിലെ തേഡ് വേവ് കോഫീ ഷോപ്പിലെത്തിയ യുവതിയാണ് ശുചിമുറിയിലെ മാലിന്യപ്പെട്ടിയിൽ സ്ഥാപിച്ച മോബൈൽ ഫോൺ കണ്ടെത്തിയത്. ഫ്ളൈറ്റ് മോഡിൽ ഇട്ട ഫോണിൽ രണ്ടുമണിക്കൂറായി വീഡിയോ ചിത്രീകരിച്ചുവരികയായിരുന്നുവെന്നും യുവതി കണ്ടെത്തി.

മാലിന്യപ്പെട്ടിയിൽ ചെറിയ തുളയിട്ട് ഇതിനുള്ളിലൂടെ ഫോണിന്റെ കാമറ മാത്രം പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. യുവതി വിവരം പോലീസിനെ അറിയിക്കുകയും ഫോൺ പരിശോധിച്ച് കോഫീ ഷോപ്പ് ജീവനക്കാരനായ മനോജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം സംഭവത്തെ അപലപിച്ച തേഡ് വേവ് കോഫീ ജീവനക്കാരനെ പിരിച്ചുവിട്ടതായും ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻ​ഗണന നൽകുന്നതെന്നും വ്യക്തമാക്കി. എത്രനാളായി ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചുവരികയായിരുന്നുവെന്നതടക്കമുള്ള വിവരം പോലീസ് പരിശോധിച്ചുവരികയാണ്.

ALSO READ: കോട്ടയം മെഡിക്കല്‍ കോളജ് കുളിമുറിയില്‍ ഒളികാമറ വച്ച് പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റിലായി