പഞ്ചാബ്: പഞ്ചാബില്‍ പത്തുവയസ്സുകാരിയായ മാന്‍വിയുടെ ജീവനെടുത്തത് ക്രീം കേക്കില്‍ ചേര്‍ത്ത കൃത്രിമ മധുരം. മാര്‍ച്ച് 24ന് നടന്ന പിറന്നാള്‍ ആഘോഷത്തിന് കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം പെണ്‍കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് മരണ കാരണമായതെന്ന് കണ്ടെത്തിയിരിക്കുന്നത്.
|
ചോക്ലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ മാന്‍വിക്കും ഇളയ സഹോദരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മാന്‍വിയുടെ ആരോഗ്യനില വഷളായി. അധികം വൈകാതെ മരണം സംഭവിക്കുകയും ചെയ്തു. പാട്യാലയിലെ കേക്ക് കന്‍ഹ എന്ന ബേക്കറിയില്‍ നിന്നാണ് ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്തത്. കേക്കിന്റെ കഷ്ണം ലാബില്‍ വിദഗ്ധ പരിശോധന നടത്തിയതോടെയാണ് മരണകാരണം പുറത്ത് വന്നത്. മധുരത്തിന് വേണ്ടി ഉപയോഗിക്കുന്ന സാക്കറിന്‍ ശരീരത്തില്‍ അമിത അളവില്‍ കടന്നതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.
ഭക്ഷ്യ വസ്തുക്കളിലും പാനീയങ്ങളിലും സാക്കറിന്‍ ചെറിയ അളവില്‍ ചേര്‍ക്കാറുണ്ടെങ്കിലും ഇത് വലിയതോതില്‍ ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില പൊടുന്നനെ ഉയരാനിടയാക്കും. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സംഭവത്തില്‍ ബേക്കറി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





