24
Jan 2025
Wed
24 Jan 2025 Wed
Highcourt accepts Boby Chemmannur s un conditional apology

നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ചശേഷവും ജയിലിലില്‍നിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തില്‍ വ്യവസായി ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. മാപ്പപേക്ഷ ഹൈക്കോടതി സ്വീകരിച്ചു. സംഭവിച്ചതില്‍ വിഷമമുണ്ടെന്നും നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടാകരുതെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ കോടതിയോട് അപേക്ഷിച്ചത്. രേഖാമൂലമുള്ള മാപ്പപേക്ഷ ബോബി ചെമ്മണൂര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച വൈകിട്ട് ജാമ്യ ഉത്തരവ് കൈപ്പറ്റിയെങ്കിലും ഇതു ബുധനാഴ്ച മാത്രമാണ് ജയിലില്‍ എത്തിയതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്റെ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. അയാള്‍ എപ്പോള്‍ വേണമെങ്കിലും പൊയ്‌ക്കോട്ടെ. പക്ഷേ തടവുകാരെ സഹായിക്കാന്‍ അവിടെ നില്‍ക്കുന്നു എന്നാണ് ബോബി പറഞ്ഞത്.

അയാള്‍ ബിസിനസ് ചെയ്യുന്ന ആളല്ലേ, അതു ചെയ്താല്‍ മതി, ജുഡീഷ്യറിയുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും കോടതി പ്രതികരിച്ചു. ഒളിംപിക്‌സിന് മെഡല്‍ നേടി വന്നതു പോലെയാണ് ബോബി പുറത്തുവന്നത്. പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന കുറ്റകൃത്യം ചെയ്ത ആളാണ്. അയാള്‍ ജുഡീഷ്യറിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് കേസ് തീര്‍പ്പാക്കുകയായിരുന്നു.

ALSO READ: ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും; ‘നാടകം’ തുടര്‍ന്നാല്‍ കടുത്ത നടപടി