27
Jun 2025
Wed
27 Jun 2025 Wed
TAMILNADU HINDU MUNNANI LEADER

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകനെ കുത്തിക്കൊന്നു. (Hindu Munnani leader hacked to death in Tiruppur) കുമാരനന്ദപുരം ഗ്രാമത്തിലെ ബാരമുരുഗന്‍(30) ആണ്് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദു മുന്നണിയുടെ നിയമവിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു ബാലമുരുഗന്‍. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീടീന് പുറത്തിറങ്ങിയ സമയത്ത് സമീപത്തായി കാത്തുനിന്നിരുന്ന മൂന്ന് പേരാണ് ബാലമുരുഗനെ കുത്തിയത്.

പ്രതികളെ കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ചുവരികയാണ്. നിലവില്‍ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതികളെ കണ്ടെത്താനുളള ദൗത്യം ആരംഭിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.