പട്‌ന: ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ ബുര്‍ഖ ധരിച്ചെത്തിയ രണ്ട് ഗര്‍ഭിണികളെപ്പോലെ തോനുന്ന യുവതികളെ കണ്ട് പന്തികേട് തോന്നി പരിശോധിച്ച അധികൃതര്‍ ഞെട്ടി. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമായ ബിഹാറില്‍ രണ്ട് യുവതികളുടെയും വസ്ത്രത്തിനുള്ളില്‍ നിറയെ മദ്യ കുപ്പികള്‍. പിന്നാലെ നിയമവിരുദ്ധമായി മദ്യം കേടത്തിയതിന് രണ്ടുപേരെയും കേസെടുത്ത് അറസ്റ്റ്‌ചെയ്തു.
|
സംഭവത്തിന്റെ വിഡിയോ ബിഹാര്‍ പോലീസ് പങ്കുവച്ചു. സ്ത്രീകള്‍ തങ്ങളുടെ ബുര്‍ഖയില്‍ മദ്യം ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ബിഹാര്‍ എക്‌സൈസ് വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ സുഭാഷ് കുമാര്‍ സിംഗ് അറിയിച്ചു.
വ്യാഴാഴ്ച മണിയ റെയില്‍വേ സ്റ്റേഷന് സമീപത്താണ് രണ്ട് സ്ത്രീകളെ കണ്ടത്. സംശയെത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പരിശോധിച്ചത്.
പശ്ചിമ ബംഗാളിലെ കുമേദ്പൂരില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്യുന്ന കള്ളക്കടത്തുകാര്‍ വിദേശ മദ്യം കൊണ്ടുവരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം മണിയ റെയില്‍വേ സ്റ്റേഷന്‍ റെയ്ഡ് ചെയ്തു വരികയായിരുന്നു. ഈ സമയത്താണ് ബുര്‍ഖ ധരിച്ച രണ്ട് ഗര്‍ഭിണികള്‍ ട്രെയിനില്‍ നിന്നിറങ്ങി പുറത്തേക്ക് നടക്കുന്നത് ശ്രധ്ധയില്‍പ്പെട്ടത്. ഇതോടെയാണ് സംഘത്തിലെ വനിതാ പോലീസുകാരോട് അവരെ പിന്തുടര്‍ന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. വയറു ഭാഗത്ത് ടേപ്പ് കൊണ്ട് ഒട്ടിച്ചാണ് മദ്യകുപ്പികള്‍ വച്ചിരുന്നത്.
വീണാ ദേവി, നന്ദിനി ദേവി എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എക്‌സൈസ് സൂപ്രണ്ട് പറഞ്ഞു. അവര്‍ മുഫാസില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിപരതരി തോലയിലെ താമസക്കാരിയാണ്. ഇവരില്‍ നിന്ന് 9 ലിറ്ററും 8 ലിറ്ററും വിദേശ മദ്യം പിടിച്ചെടുത്തു. ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് അയച്ചു.
2016 ഏപ്രില്‍ മുതല്‍ ബീഹാറില്‍ മദ്യനിരോധനം നിലവിലുണ്ട്. നിയമം അനുസരിച്ച് മദ്യം ഉത്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.
Hindu women were caught smuggling liquor under burqas at Mania railway station in Bihar, revealing the persistent failure of the state’s liquor ban and the controversial misuse of religious clothing.





