30
Jan 2024
Sun
30 Jan 2024 Sun

ബം​ഗ​ളൂ​രു: ദലിത് യുവാവിന് ഭക്ഷണം നിഷേധിച്ച ഹോട്ടലുടമ അറസ്റ്റിൽ. ക​ർ​ണാ​ട​ക​യി​ലെ ബെ​ള്ളാ​രി കു​രു​ഗൊ​ഡു താ​ലൂ​ക്കി​ലെ ഗു​ട്ടി​ഗ​നൂ​ർ ഗ്രാ​മത്തി​ലാണ് സംഭവം. മ​ഹേ​ഷ് എന്ന യുവാവിനാണ് ജാതിവിവേചനം നേരിടേണ്ടിവന്നത്. ഹോ​ട്ട​ൽ അ​ട​ച്ചി​ടേ​ണ്ടി​വ​ന്നാ​ലും ദ​ലി​ത​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​ല്ലെ​ന്ന് ഹോ​ട്ട​ലു​ട​മാ​യ സ്ത്രീ ​പ​റ​യു​ന്ന​ വീഡി​യോ പുറത്തുവന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ത​ങ്ങ​ൾ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യി കു​രു​ഗൊ​ഡു പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എം ​സു​പ്രീ​ത് പ​റ​ഞ്ഞു. വീ​ഡി​യോ പ​ഴ​യ​താ​ണെ​ങ്കി​ലും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹോ​ട്ട​ലു​ട​മ ഗു​രു​ബ​സ​വ​യ്യ, ഭാ​ര്യ നാ​ഗ​വേ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കുകയും ഇവരെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ര​യാ​യ ദ​ലി​ത് യു​വാ​വ് മ​ഹേ​ഷി​ൽ​ നി​ന്ന് പ​രാ​തി സ്വീ​ക​രി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക​ൾ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി- വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യൽ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​രു​വ​രെ​യും കു​രു​ഗൊ​ഡു ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി പ്ര​തി​ക​ളെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

നേരത്തെ, ചി​ക്ക​മം​ഗ​ളൂ​രു താ​രീ​ക്ക​രെ ഗൊ​ല്ല​റ​ഹ​ട്ടി ഗ​രു​മാ​റാ​ഡി ഗ്രാ​മ​ത്തി​ൽ ദ​ലി​ത​​ർ​ക്ക് അ​യി​ത്തം പ്ര​ഖ്യാ​പി​ച്ചിരുന്നു. മേ​ൽ​ജാ​തി​ക്കാ​രു​ടെ വി​ല​ക്ക് മ​റി​ക​ട​ന്ന് അ​ട​ച്ചി​ട്ട ക്ഷേ​ത്ര​ത്തി​ൽ ക​ട​ന്ന് ദ​ലി​ത​ർ പൂ​ജ ന​ട​ത്തു​ക​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ക​യും ചെ​യ്തിരുന്നു.

ജ​നു​വ​രി ഒ​ന്നി​ന് ദ​ലി​ത് യു​വാ​വ് പ്ര​വേ​ശി​ച്ച​തി​നെ​തു​ട​ർ​ന്ന് ശു​ദ്ധി​ക​ല​ശ​ത്തി​നാ​യി കം​ബ​ദ രം​ഗ​നാ​ഥ സ്വാ​മി ക്ഷേ​ത്രം, തി​മ്മ ക്ഷേ​ത്രം എ​ന്നി​വ അ​ട​ച്ചി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് അ​ധി​കൃ​ത​രു​ടെ അ​ക​മ്പ​ടി​യോ​ടെ ഗ്രാ​മ​ത്തി​ൽ ക​ട​ന്ന ദ​ലി​ത​ർ കം​ബ​ദ രം​ഗ​നാ​ഥ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് പൂ​ജ ന​ട​ത്തി.