
വാഷിങ്ടണ്‍: അമേരിക്കയില്‍ നാലിടത്തായി വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള അപകടങ്ങളില്‍ നിരവധി പേര്‍ മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ മിസൗറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്‌ലഹാമ എന്നീ നഗരങ്ങളില്‍വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മിസൗറി സംസ്ഥാനത്താണ് കാറ്റ് കനത്തനാശം വിതച്ചത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ മിസൗറിയില്‍ മാത്രം 15 പേര്‍ മരിച്ചു. യു.എസിലാകെ 35 പേര്‍ മരിച്ചതായാണ് കണ്.
![]() |
|
നിരവധി തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മാരകമായ ചുഴലിക്കാറ്റുകള്‍ കീറിമുറിച്ചു. കാറുകളും വാഹനങ്ങളും വീടുകളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. റോഡുകള്‍ തകര്‍ന്നു. ഗതാഗതം താറുമാറായി. കന്‍സാസില്‍ പൊടിക്കാറ്റില്‍ 55 ലധികം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കുറഞ്ഞത് എട്ട് പേര്‍ മരിച്ചു.
ട്രാക്കര്‍ പവര്‍ഔട്ടേജ് പ്രകാരം ശനിയാഴ്ച വൈകുന്നേരം മിഷിഗണ്‍, മിസോറി, ഇല്ലിനോയിസ് എന്നിവയുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലായി 170,000ത്തിലധികം കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
മധ്യ മിസിസിപ്പി, കിഴക്കന്‍ ലൂസിയാന, പടിഞ്ഞാറന്‍ ടെന്നസി എന്നിവിടങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കവും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. തെക്ക്കിഴക്കന്‍ മേഖലകളില്‍ കഠിനമായ കാലാവസ്ഥ തുടരുന്നതിനാല്‍ അലബാമ, അര്‍ക്കന്‍സാസ് എന്നിവിടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
മിസോറിയുടെ അടിയന്തര മാനേജ്‌മെന്റ് ഏജന്‍സി ഇതുവരെ 25 കൗണ്ടികളില്‍ 19 ടൊര്‍ണാഡോകള്‍ ആഞ്ഞടിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രൂക്ഷമായ കാലാവസ്ഥയെ തുടര്‍ന്ന് അര്‍ക്കന്‍സാസ്, ജോര്‍ജിയ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കുന്നതിനായി അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹക്കബി 2,50,000 ഡോളര്‍ ദുരന്ത നിവാരണ ഫണ്ടായി അനുവദിച്ചിട്ടുണ്ട്
Hurricane in the United States; 26 dead, two states of emergency declared