24
Jul 2025
Wed
24 Jul 2025 Wed
husband arrested for killing wife after their 3 year old daughter's reveals the crime scene

വഴക്കിനിടെ ഭാര്യയെ കഴുത്തില്‍ ചവിട്ടിപ്പിടിച്ച് കൊന്ന ഭര്‍ത്താവിനെ കുടുക്കിയത് മൂന്നരവയസ്സുകാരിയായ മകളുടെ മൊഴി. ബംഗളുരുവിലെ ബൊമ്മനഹള്ളിയിലാണ് സംഭവം. മൂന്നരയും ഒന്നരയും വയസ്സുള്ള രണ്ടു മക്കളുടെ അമ്മയും സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറുമായ പത്മജ(29)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഹരീഷ് കുമാര്‍ അറസ്റ്റിലായി.(husband arrested for killing wife after their 3 year old daughter’s reveals the crime scene)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രിയായിരുന്നു കൊലപാതകം. സിവില്‍ എന്‍ജിനീയറായ ഹരീഷ് കുമാര്‍ നിലവില്‍ ജോലി ചെയ്യുന്നില്ല. ചൊവ്വാഴ്ച രാത്രി ഹരീഷ് കുമാര്‍ മദ്യപിച്ച് വീട്ടിലെത്തുകയും ഷോപ്പിങ്ങിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ ഹരീഷ് ഭാര്യയെ മര്‍ദ്ദിച്ചു. നിലത്തുവീണ പത്മജയുടെ കഴുത്തില്‍ ചവിട്ടിപ്പിടിച്ചതോടെ യുവതി ശ്വാസം മുട്ടി മരിച്ചു.

ഇതിനു ശേഷം പത്മജയെ യുവാവ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതിനു മുമ്പ് തന്നെ മരണം സംഭവിച്ചതിനാലും മൃതദേഹത്തിലെ പാടുകള്‍ കണ്ടതിനാലും ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ദമ്പതികളുടെ മൂത്തമകള്‍ വീട്ടില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഹരീഷിനെ അറസ്റ്റ് ചെയ്തത്.

ALSO READ: പശുക്കടത്താരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്ന ഗോരക്ഷാഗുണ്ട ജീവനൊടുക്കി; മരണം ബജ്‌റംഗ്ദളുകാര്‍ക്കെതിരേ വീഡിയോ പുറത്തുവിട്ട ശേഷം