05
Nov 2024
Tue
05 Nov 2024 Tue
IAS officers K Gopalakrishnan and N Prashanth suspended

മല്ലു ഹിന്ദു ഓഫിസേഴ്‌സ് എന്ന പേരില്‍ കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ കേരള ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഫോണ്‍ ഹാക്ക് ചെയ്തുവെന്ന നുണ പറഞ്ഞ് നടപടിയില്‍ നിന്ന് ഗോപാലകൃഷ്ണന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തില്‍ ഇതു വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരേ സാമൂഹിക മാധ്യമത്തില്‍ പരസ്യവിമര്‍ശനം നടത്തുകയും സൈക്കോപാത്ത് എന്ന ആക്ഷേപിക്കുകയും ചെയ്ത എന്‍ പ്രശാന്ത് ഐഎഎസിനെയും സസ്‌പെന്‍ഡ് ചെയ്തു. ഏതാനും ദിവസങ്ങളായി ജയതിലകിനെതിരേ നിശിതമായ വിമര്‍ശനമായിരുന്നു കലക്ടര്‍ ബ്രോ എന്നു കൂടി അറിയപ്പെടുന്ന പ്രശാന്ത് നടത്തിവന്നിരുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടിക്കു നിര്‍ദേശിച്ചത്.

READ ALSO: ‘മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്’; ഗോപാലകൃഷ്ണന്റെ രണ്ട് ഫോണുകളും ഫോര്‍മാറ്റ് ചെയ്തതില്‍ ദുരൂഹത, കൂടുതല്‍ തലവേദനയായി IAS തലപ്പത്ത് അടിപിടി, പരസ്യപ്രതികരണവുമായി ‘കലക്ടര്‍ ബ്രൊ’ പ്രശാന്ത്

തോന്നിയപോലെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും ചട്ടപ്രകാരമായിരിക്കണം അവര്‍ ജോലി ചെയ്യേണ്ടതെന്നും റവന്യൂമന്ത്രി കെ രാജന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൃഷിവകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാണ് എന്‍ പ്രശാന്ത്.

ഒക്ടോബര്‍ 30നായിരുന്നു ഗോപാലകൃഷ്ണന്‍ മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ഇതുവിവാദമായതോടെ മല്ലു മുസ് ലിം ഓഫിസേഴ്‌സ് എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പ് കൂടി ഉണ്ടാക്കുകയുണ്ടായി. തുടര്‍ന്ന് തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത ശേഷം പോലീസിനു കൈമാറുകയും ചെയ്തു. ഫോറന്‍സിക് സംഘം ഫോണ്‍ പരിശോധിച്ചതോടെ ഇദ്ദേഹത്തിന്റെ വാദം തെറ്റാണെന്നു ബോധ്യപ്പെട്ടു.

READ ALSO: ഹിന്ദു ഓഫീസേഴ്‌സ് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാല കൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെയെന്ന് മെറ്റ; കേന്ദ്ര ഡപ്യൂട്ടേഷന് വേണ്ടി ശ്രമിച്ചതായി പോലീസിന് സൂചന

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക