ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുദ്ധക്കുറ്റവും മാനുഷികതയ്‌ക്കെതിരായ കുറ്റവുമാണ് മൂവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. 2023 ഒക്ടോബര്‍ എട്ട് മുതല്‍ 2024 മെയ് 20 വരെ നടത്തിയ യുദ്ധക്കുറ്റവും മാനുഷികതയ്‌ക്കെതിരായ കുറ്റവും കണക്കിലെടുത്താണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റ് പുറപ്പെടുവിക്കുന്നതെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉത്തരവില്‍ പറയുന്നു.
|
ഇരുവരും ഗസയിലെ ജനതയ്ക്ക് നിലനില്‍പ്പിനാവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും കൂടാതെ വൈദ്യുതിയും ഇന്ധനവും നിഷേധിച്ചുവെന്നും മൂന്നംഗ ജഡ്ജ് പാനല്‍ ചൂണ്ടിക്കാട്ടി. അതിനിടെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിയെ നെതന്യാഹുവും ഗാലന്റും തള്ളിക്കളഞ്ഞു. ഹമാസ് സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരേയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒക്ടോബര്‍ എട്ടുമുതല്‍ ഇതുവരെ 44056 പേരെയാണ് ഇസ്രായേല്‍ ഗസയില്‍ കൊലപ്പെടുത്തിയത്. 1,04,286 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസയില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 1139 ഇസ്രായേല്യരാണ് ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





