icse Isc class 10 and plus two exam result ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. രാവിലെ 11 മണിയോടെയാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
|
വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ cisce.org വഴിയും results.cisce.org വഴിയും ഫലങ്ങള്‍ പരിശോധിക്കാം. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് നടന്നത്. ഐഎസ്സി പ്ലസ് ടു പരീക്ഷ ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ 6 വരെയായിരുന്നു. 2.6 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷകള്‍ എഴുതിയത്.
ഐസിഎസ്ഇ, ഐഎസ്സി, 10, 12 ക്ലാസ് ഫലപ്രഖ്യാപനം എപ്പോള്‍?
സി.ഐ.എസ്.സി.ഇ ഐസിഎസ്ഇ പത്താം ക്ലാസിലെയും ഐഎസ്സി പ്ലസ് ടുവിലെ പരീക്ഷാഫലം ഇന്ന് (ഏപ്രില്‍ 30, വ്യാഴാഴ്ച) രാവിലെ 11 മണിക്ക് പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കൗണ്‍സില്‍ പുറത്തുവിട്ട് കഴിഞ്ഞു.
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാഫലം അറിയാന്‍ വെബ്‌സൈറ്റുകള്‍
cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ (DigiLocker), എസ്എംഎസ് സംവിധാനങ്ങള്‍ വഴിയും വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനും മാര്‍ക്ക് ലിസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
പരീക്ഷാഫലം അറിയേണ്ടത് എങ്ങനെ
cisceboard.org. എന്ന ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഐസിഎസ്ഇ റിസള്‍ട്ട് 2026, അല്ലെങ്കില്‍ ഐഎസ്സി റിസള്‍ട്ട് 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജില്‍ വിദ്യാര്‍ഥിയുടെ ലോഗിന്‍ ഡീറ്റയില്‍സ് നല്‍കണം. യുണീക് ഐഡി, ഇന്‍ഡക്‌സ് നമ്പര്‍ എന്നിവയാണ് ഇവിടെ കൊടുക്കേണ്ടത്. ഇതോടെ നിങ്ങളുടെ റിസള്‍ട്ട് അറിയാന്‍ കഴിയും. തുടര്‍ന്ന് റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാം.
എസ്എംഎസിലൂടെ ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാഫലം
എസ്എംഎസിലൂടെ ഫലം അറിയാന്‍ ‘ICSE’ അല്ലെങ്കില്‍ ‘ISC’ എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ട ശേഷം ഏഴക്ക യുണീക് ഐഡി ചേര്‍ത്ത് 09248082883 എന്ന നമ്പറിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടത്.



