18
Dec 2023
Wed
18 Dec 2023 Wed

ഗസ്സയില്‍ പൊരിഞ്ഞ യുദ്ധം: കമാന്‍ഡര്‍ അടക്കം എട്ട് ഇസ്രായേല്‍ സൈനികരെ കൂടി ഹമാസ് വധിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: ഫലസ്തീനില്‍ കരയാക്രമണം നടത്തിവരുന്ന ഇസ്രായേല്‍ സൈന്യത്തിന് തിരിച്ചടി തുടരുന്നു. 24 മണിക്കൂറിനിടെ കമാന്‍ഡര്‍ അടക്കം എട്ട് ഇസ്രായേല്‍ സൈനികരെയാണ് ഹമാസ് കൊലപ്പെടുത്തിയത്. ഗൊലാനി ബ്രിഗേഡിലെ 13 ബറ്റാലിയനില്‍പ്പെട്ട ലഫ്റ്റനന്റ് കേണല്‍ ടോമര്‍ ഗ്രിന്‍ബെര്‍ഗ് (35) ഉള്‍പ്പെടെയുള്ള എട്ട് പേരാണ് പുതിയതായി കൊല്ലപ്പെട്ടത്. ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊലപാതക വാര്‍ത്ത ഇസ്രായേലും സ്ഥിരീകരിച്ചു. ഇതോടെ ഗസ്സയില്‍ കരയാക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 113 ആയി.

അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്. റഫയില്‍ 24 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇവിടെ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ത്തു. മധ്യ ഗസ്സയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും സയണിസ്റ്റ് സൈന്യം ആക്രമണം നടത്തി. ഡസന്‍ കണക്കിന് പേര്‍ മരിച്ചതായാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. പരുക്കേറ്റവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

വടക്കന്‍ ഗസ്സയിലെ ബൈത്തുല്‍ ഹനൂനില്‍ സ്ഥിതിചെയ്തിരുന്ന യു.എന്നിന് കീഴിലുള്ള സ്‌കൂള്‍ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് സാധാരണക്കാര്‍ അഭയം തേടിയിരുന്ന കേന്ദ്രമായിരുന്നു ഇത്. ആക്രമണം തുടരുമെന്നാണ് ഇസ്‌റാഈല്‍ യുദ്ധമന്ത്രി യോവ് ഗാലന്റ് അറിയിച്ചത്. ഹമാസിനെതിരായ ആക്രമണം അവസാനിക്കാന്‍ ഇനിയും സമയം എടുക്കുമെന്ന് മന്ത്രി അറിയിച്ചു.

ഗസ്സയിലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് ആക്രമണം തുടങ്ങിയ ഇസ്‌റാഈല്‍, അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍ ഇന്നലെയും വ്യാപകമായി അതിക്രമം നടത്തി. വെസ്റ്റ് ബാങ്കില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സമു ടൗണില്‍ നിരവധി പേരെ അറസ്റ്റ്‌ചെയ്തു. ആക്രമണം 67 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 18,412 ആയി. അരലക്ഷത്തിലധികം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

Israel Army announces that eight soldiers were killed yesterday fighting in the Gaza Strip, bringing the death toll in the ground offensive against the Hamas terror group to 113.