09
Aug 2023
Sun
09 Aug 2023 Sun

പൊലീസ് വിലക്ക് ലംഘിച്ച് ഹരിയാനയിലെ നൂഹില്‍ വിശ്വഹിന്ദുപരിഷത്തിന്റെ വിദ്വേഷപ്രസംഗം. നിങ്ങളൊരു വിരല്‍ ഉയര്‍ത്തിയാല്‍ തങ്ങളതു വെട്ടിമാറ്റുമെന്ന് വിഎച്ച്പി പരിപാടിയില്‍ നേതാവ് ആഹ്വാനം ചെയ്തു. ലൈസന്‍സുള്ള തോക്ക് അനുവദിക്കണമെന്ന് മറ്റൊരു നേതാവ് ആവശ്യപ്പെട്ടു. പല്‍വാല്‍-നൂഹ് അതിര്‍ത്തിയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് വിഎച്ച്പി നേതാക്കളുടെ അക്രമ ആഹ്വാനവും വിദ്വേഷപ്രസംഗവുമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്വേഷപ്രസംഗം നടത്തരുത്, ആയുധം കൊണ്ടുവരരുത്, വടികളോ കല്ലുകളോ, തീപിടിപ്പിക്കുന്ന വസ്തുക്കളോ കൊണ്ടുവരരുത് തുടങ്ങിയ നിബന്ധനകളോടെയാണ് വിഎച്ച്പി സമ്മേളനത്തിന് അനുമതി നല്‍കിയിരുന്നതെന്ന് പല്‍വാല്‍ പൊലീസ് സൂപ്രണ്ട് ലോകേന്ദ്ര സിങ് പറഞ്ഞു. വിഎച്ച്പി റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പള്ളി ഇമാം അടക്കം ആറുപേര്‍ നൂഹില്‍ കൊല്ലപ്പെട്ടിരുന്നു. ഇമാമിനെ പള്ളിക്ക് തീയിട്ടാണ് ഹിന്ദുത്വ അക്രമികള്‍ കൊന്നത്.

നൂഹില്‍ മുടങ്ങിയ റാലി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് നൂഹില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള പല്‍വാലിലേക്ക് മാര്‍ച്ച് മാറ്റുകയായിരുന്നു. വിഎച്ച്പിക്കും ബജ്‌റംഗ്ദളിനും സമ്മേളനം നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചതിനാല്‍ സര്‍വ ഹിന്ദു സമാജിന്റെ പേരിലായിരുന്നു സമ്മേളനം നടത്തിയത്.

ഈ വര്‍ഷമാദ്യം രണ്ട് മുസ് ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബജ്‌റംഗ് ദള്‍ നേതാവ് മോനു മനേസര്‍ വിഎച്ച്പി റാലിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക