20
Jan 2024
Thu
20 Jan 2024 Thu

ന്യൂയോര്‍ക്കില്‍ പള്ളിക്കു പുറത്തുവച്ച് ഇമാമിനെ വെടിവച്ചുകൊന്നു. ഹസന്‍ ഷരീഫ് ആണ് കൊല്ലപ്പെട്ടത്. അക്രമിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. 2006 മുതല്‍ നെവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്തുവന്നിരുന്നയാളാണ് ഹസന്‍ ഷരീഫ് എന്ന് വകുപ്പ് വക്താവ് ലിസ ഫാര്‍ബ്സ്റ്റീന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം നെവാര്‍ക്ക് മസ്ജിദ് മുഹമ്മദില്‍ പള്ളിയില്‍ ഇമാമായി സേവനമനുഷ്ഠിക്കുകയായിരുന്നു ഹസന്‍ ഷരീഫ്. ഇസ്രായേല്‍ ഹമാസ് യുദ്ധം തുടങ്ങിയതിനു ശേഷം യുഎസില്‍ മുസ് ലിംകള്‍ക്കെതിരേ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പലസ്തീനി ബാലനെ യുഎസില്‍ കുത്തിക്കൊന്നിരുന്നു. 71കാരനായ യുഎസ് പൗരന്‍ ജോസഫ് സ്യൂബയാണ് ആറുവയസ്സുകാരനെ കുത്തിക്കൊന്നത്. 26 തവണയാണ് ഇയാള്‍ കുട്ടിയെ കുത്തിയത്. കുട്ടിയുടെ 32കാരിയായ മാതാവ് കുത്തേറ്റ് ചികിത്സയിലാണ്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു.