22
Feb 2023
Sat
22 Feb 2023 Sat

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റേതുമെന്ന പോലെ ഇന്ത്യ തന്റെയും വീടാണെന്ന് ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് (മദനി വിഭാഗം) പ്രസിഡന്റ് മഹമൂദ് മദനി. ഡല്‍ഹിയില്‍ നടന്ന വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ നമ്മുടെ രാജ്യമാണ്. മഹ്‌മൂദ് അവരെക്കാള്‍ ഒരിഞ്ച് മുന്നിലല്ല. അവര്‍ മഹ്‌മൂദിനെക്കാള്‍ ഒരിഞ്ച് മുന്നിലുമല്ല. ഇസ്ലാമിന്റെ ആദ്യ പ്രവാചകന്‍ ആദം ഇവിടെയാണ് ഇറങ്ങിയത്. ഈ ഭൂമി ഇസ്ലാമിന്റെ ജന്മസ്ഥലവും മുസ്ലിംകളുടെ ജന്മഭൂമിയുമാണ്. അതുകൊണ്ട് തന്നെ ഇസ്ലാം പുറത്തുനിന്ന് വന്ന മതമാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയില്‍ ആവിര്‍ഭവിച്ച മതത്തിന്റെ അവസാന പ്രവാചകനാണ് മുഹമ്മദ്. ഇന്ത്യയില്‍ ജനിച്ച മതം പൂര്‍ത്തീകരിക്കാന്‍ വന്നതാണ് മുഹമ്മദ്. രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയാണ് ഏറ്റവും നല്ലത്. നമ്മള്‍ താമസിക്കുന്ന സ്ഥലം അതെത്ര തന്നെ ജീര്‍ണ്ണിച്ചാലും മനോഹരമാണ്- അദ്ദേഹം പറഞ്ഞു. മുസ്ലിം പൗരന്മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മുസ്ലിം സമുദായത്തില്‍ വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും രജിസ്‌ട്രേഷന്‍ സജീവമാക്കാന്‍ ജില്ലാ-സംസ്ഥാന സെല്ലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

മദ്രസകളിലെ സര്‍ക്കാര്‍ ഇടപെടല്‍ ഉടന്‍ നിര്‍ത്തണം. അതേ സമയം മതപരമായ ക്ലാസുകള്‍ക്ക് പുറമെ ആധുനിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്താന്‍ രാജ്യത്തുടനീളമുള്ള മദ്രസകളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.