27
May 2025
Thu
27 May 2025 Thu
india closes airspace

ന്യൂഡല്‍ഹി: പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വിലക്ക്. (India closes airspace; bans Pakistani flights) ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ച പാകിസ്താന്റെ നീക്കത്തിന് തിരിച്ചടിയായാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താന്‍ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും വ്യോമാതിര്‍ത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലക്ക് ബാധകമാണ്. അടുത്ത മാസം 23 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല.

ALSO READ: എസ്ഡിപിഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് തടവ്

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു.

ഇതിനുമറുപടിയെന്നോണം പാകിസ്താന്‍ വ്യോമപാതകള്‍ അടച്ചിരുന്നു. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യ വ്യോമാതിര്‍ത്തി അടയ്ക്കുന്നത്.

26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.