21
Dec 2023
Fri
21 Dec 2023 Fri

കോവിഡിന്റെ പുതിയ വകഭേദം ഏറ്റവുമധികം റിപ്പോര്‍ട്ട്‌ചെയ്തത് കേരളത്തില്‍; രാജ്യത്ത് 157 കേസുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം ഏറ്റവുമധികം റിപ്പോര്‍ട്ട്‌ചെയ്തത് കേരളത്തില്‍. ഇന്ത്യയില്‍ 157 പേര്‍ക്കാണ് കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎന്‍1 സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗികളുള്ളത്. കേന്ദ്ര ആരോ?ഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തു വിട്ടത്.

കേരളത്തില്‍ 78 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്താണ് രണ്ടാമത്. 34 രോഗികളാണ് ഗുജറാത്തിലുള്ളത്.. ഗോവ (18), കര്‍ണാടക (8), മഹാരാഷ്ട്ര (7), രാജസ്ഥാന്‍ (5), തമിഴ്‌നാട് (4), തെലങ്കാന (2), ഡല്‍ഹി (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

നിലവില്‍ സ്ഥിരീകരിച്ച 157 കേസുകളില്‍ 141 എണ്ണവും ഡിസംബര്‍ മാസത്തിലാണ് സ്ഥിരീകരിച്ചത്. നവംബറില്‍ 16 ജെഎന്‍1 കേസുകളും കണ്ടെത്തി.