29
Oct 2024
Sat
29 Oct 2024 Sat
Mala Ashok Ankola

പുണെ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവ് പൂനെയിലെ ഫ്‌ളറ്റില്‍ മരിച്ച നിലയില്‍. (Indian cricketer’s mother strangled to death) എഴുപത്തേഴുകാരിയായ മാല അശോക് അങ്കോളയെയാണ് പ്രഭാത് റോഡില്‍ റീജ് പാത്തിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴുത്തില്‍ മുറിവുകളുള്ളതിനാല്‍ ആത്മഹത്യയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, കൊലപാതക സാധ്യതയും പൊലീസ് തള്ളുന്നില്ല. ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മകളുടെ പേരിലുള്ള ഫ്‌ളാറ്റിലാണ് മാല താമസിച്ചിരുന്നത്. തൊട്ടടുത്ത് തന്നെയാണ് മകള്‍ താമസിച്ചിരുന്നത്. ഇവര്‍ ഇടയ്ക്കിടെ അമ്മയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ALSO READ: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി; അപ്പീല്‍ പോകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

ഇന്നലെ രാവിലെ വീട്ടുജോലിക്കാരി എത്തി ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഇതോടെ ഇവര്‍ മകളെ വിവരം അറിയിക്കുകയായിരുന്നു.

SALIL ANKOLA

മകള്‍ ഫ്‌ളാറ്റിന്റെ താക്കോലുമായി മറ്റൊരാളെ ഇവിടേക്ക് അയച്ചു. ഇയാള്‍ വന്ന് വാതില്‍ തുറന്നപ്പോഴാണ് മാലയെ ബെഡ്‌റൂമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.

ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഇവിടെ സിസിടിവി ഉണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് കണ്ടെത്തി.

ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് സലില്‍ അങ്കോള. മഹാരാഷ്ട്രയ്ക്കായി 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 75 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. വിരമിച്ചതിനു ശേഷം ചലച്ചിത്ര മേഖലയിലേക്കു ചുവടുമാറ്റിയിരുന്നു.