23
Sep 2022
Thu
23 Sep 2022 Thu

ഏഷ്യ കപ്പ് ടൂർണമെന്റിന്റെ ഭാ​ഗമായി കഴിഞ്ഞദിവസം ദുബയിൽ നടന്ന ഇന്ത്യ-പാക് മൽസരത്തിനിടെ പാക് ജഴ്സിയണിഞ്ഞ ഇന്ത്യക്കാരനെതിരേ പൊലീസ് കേസെടുത്തു. ബറേലിയിൽ നിന്നുള്ള വ്യവസായി സന്യം ജെയ്സ്വാളിനെതിരേയാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പാക് ജഴ്സിയണിഞ്ഞ ഇയാൾ മൽസരത്തി്ല് ഇന്ത്യ ജയിച്ചതിനു ശേഷം ഇന്ത്യ, ഇന്ത്യ എന്ന് ഉറക്കെ വിളിച്ചിരുന്നു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. യുവാവിനെതിരേ കേസെടുത്തതോടെ ദുബയിൽ സന്യം ജെയ്സ്വാൾ നടത്തിയത് പ്രാങ്ക് ആയിരുന്നുവെന്ന വിശദീകരണവുമായി കുടുംബം രം​ഗത്തെത്തി.