28
Apr 2025
Wed
28 Apr 2025 Wed
Indian railway

വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകാര്‍ക്ക് ഇനിമുതല്‍ എസി കോച്ചുകളിലോ, സ്ലീപ്പര്‍ കോച്ചുകളിലോ യാത്ര ചെയ്യാന്‍ സാധിക്കില്ല. (Indian Railway new rule for waiting list ticket)മെയ് 1 മുതല്‍ കണ്‍ഫേം ടിക്കറ്റുകാര്‍ക്ക് മാത്രമേ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കൂ എന്ന് റെയില്‍വേ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്ന് വെയിറ്റിങ് ടിക്കറ്റെടുക്കുന്നവര്‍ എസി, സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യാറുണ്ട്. ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ ഇവര്‍ക്ക് അനുവദിക്കുകയും ചെയ്യാറുണ്ട്.

ഇതിനെതിരെ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. പരാതികള്‍ വ്യാപകമായതോടെയാണ് നിര്‍ണായക മാറ്റത്തിന് റെയില്‍വേ ഒരുങ്ങുന്നത്.

ALSO READ: പാക് ചാരന്‍ സുനില്‍കുമാര്‍ റാം അറസ്റ്റില്‍; പാക് യുവതിക്ക് പണത്തിനായി രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, ജോലി ചെരുപ്പുകുത്തി, പക്ഷേ സ്വന്തമായി വന്‍ ബംഗ്ലാവ്

പുതിയ നിയമപ്രകാരം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് എടുക്കുന്നവര്‍ ജനറല്‍ ക്ലാസില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. മെയ് 1 ന് ശേഷം ഇത്തരം യാത്രക്കാര്‍ എസി, സ്ലീപ്പര്‍ കോച്ചുകളിലെ സീറ്റുകളില്‍ ഇരുന്നാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും. അവര്‍ക്ക് പിഴ ചുമത്താനോ, ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.

ഐഎസ്ആര്‍ടിസി ആപ് മുഖേന ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് നേരത്തെ ഈ നിയമം ബാധകമാണ്. സാധാരണ ഗതിയില്‍ ഓണ്‍ലൈനായി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കിട്ടുന്നവര്‍, ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ക്യാന്‍സല്‍ ആവുകയാണ് പതിവ്. ഇത്തരത്തില്‍ ക്യാന്‍സല്‍ ആവുന്ന ടിക്കറ്റുകള്‍ക്ക് നിശ്ചിത ശതമാനം തുക റീഫണ്ട് ലഭിക്കുകയും ചെയ്യും.

എന്നാല്‍ സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്ന് എടുക്കുന്ന വെയിറ്റിങ് ടിക്കറ്റുകള്‍ക്ക് ഇത്തരത്തില്‍ റീഫണ്ടിങ് ഓപ്ഷനില്ല. അതിനാല്‍ അത്തരക്കാര്‍ സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യാറാണ് പതിവ്. ഇത് കണ്‍ഫേം ടിക്കറ്റുകാരുമായി പലപ്പോഴും തര്‍ക്കത്തിന് കാരണമാവാറുണ്ട്.