15
Nov 2024
Sat
15 Nov 2024 Sat
Oman Indian School

മസ്‌കത്ത്: ലീസ് കരാര്‍ ലംഘിച്ചതിന് മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് വന്‍ തുക പിഴ. (Indian school in Oman fined Rs 20 crore) സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചതിന് 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് ഒമാന്‍ കോടതി പിഴ വിധിച്ചിരിക്കുന്നത്.

whatsapp ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിന് 20 കോടി പിഴ; രക്ഷിതാക്കള്‍ ആശങ്കയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബര്‍ക വിലായത്തിലെ അല്‍ ജനീന പ്രദേശത്ത് ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്നതിനായി കെട്ടിടവും മറ്റു സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതിന് സ്ഥലം ഉടമയുമായി 2015ല്‍ ആണ് സ്‌കൂള്‍ കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം കെട്ടിടം നിര്‍മിക്കുകയും ബന്ധപ്പെട്ട അനുമതികള്‍ നേടുകയും ചെയ്തതിന് പിന്നാലെ കരാറില്‍ നിന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് പിന്മാറുകയായിരുന്നു. ഇതോടെയാണ് ഉടമ കോടതിയെ സമീപിച്ചത്.

ALSO READ: ഇ അബൂബക്കറിന് സ്റ്റാന്‍ സ്വാമിയുടെ അനുഭവമുണ്ടാവുമോ എന്ന് ഭയക്കുന്നു; ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് മകന്‍ തലാല്‍

വര്‍ഷങ്ങളുടെ നിയമ വ്യവഹാരത്തിനു ശേഷമാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. 20 വര്‍ഷത്തേക്കുള്ള ലീസ് ഹോള്‍ഡ് കരാര്‍ പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്രയും തുക നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരിക്കുന്നത്. പിഴ തുകക്ക് പുറമെ കേസ് നടത്തിപ്പ് ചെലവുകളും നല്‍കേണ്ടതുണ്ട്.

അതേസമയം, ഇത്രയും പണം ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന്റെ വരുമാനത്തില്‍ നിന്നും നല്‍കേണ്ടിവന്നാല്‍ അതിന്റെ ഭാരം കുട്ടികളുടെ തലയിലാകുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. ഒമാനില്‍ 22 ഇന്ത്യന്‍ സ്‌കൂളുകളിലായി മലയാളികള്‍ അടക്കം 47,000ല്‍ പരം വിദ്യാര്‍ഥികളാണ് ബോര്‍ഡിന് കീഴില്‍ പഠനം നടത്തുന്നത്.

പിഴ അടയ്ക്കുന്നതിന് ഫീസ് ഇനത്തിലും മറ്റുമായി വിദ്യാര്‍ഥികളില്‍ നിന്ന് കൂടുതല്‍ തുക സ്‌കൂളുകള്‍ ഈടാക്കിയേക്കുമെന്നുള്ള ആശങ്കയിലാണ് രക്ഷിതാക്കള്‍.

 

\