19
Jul 2024
Tue
19 Jul 2024 Tue
Indian student dies in US after falling in to waterfall

ഇന്ത്യൻ വിദ്യാർഥി യുഎസിൽ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ള സായി സൂര്യ അവിനാഷ് ​ഗഡ്ഡേ എന്ന 26കാരനാണ് ന്യൂയോർക്കിലെ അൽബാനിയിൽ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചത്.

whatsapp ഇന്ത്യൻ വിദ്യാർഥി യുഎസിൽ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈസ്റ്റ് ​ഗോദാവരി ജില്ലയിലെ ​ഗോപാലപുരം മാണ്ഡലിലെ ചിത്യാല സ്വദേശിയാണ് സായി സൂര്യ അവിനാഷ് ​ഗഡ്ഡേ. ട്രൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിയാണ് സായി സൂര്യ. ജൂലൈ ഏഴിനായിരുന്നു സായി സൂര്യ വെള്ളച്ചാട്ടത്തിൽ വീണത്. മൂത്ത സഹോദരിയുടെ കുടുംബത്തിനൊപ്പമാണ് സായി സൂര്യ വെള്ളച്ചാട്ടത്തിനു സമീപമെത്തിയത്. ഇതിനിടെ യുവാവ് അബദ്ധത്തിൽ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.

\