12
Apr 2023
Thu
12 Apr 2023 Thu

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പാരായണ മല്‍സരമായ ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ മല്‍സരത്തില്‍ ബംഗ്ലാദേശിന്റെ സാലിഹ് അഹമ്മദ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം എത്യോപിയിലെ അബ്ബാസ് ഹാദി ഉമറും മൂന്നാം സ്ഥാനം സൗദിയിലെ ഖാലിദ് സുലൈമാന്‍ സാലിഹ് അല്‍ ബറകാനിയും നേടി. കാമറൂണ്‍, കെനിയ, സിറിയ, യെമെന്‍, ബ്രൂണി, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തുടര്‍ സ്ഥാനങ്ങളിലെ വിജയികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

26ാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 65 രാജ്യങ്ങളില്‍നിന്നുള്ളവരാണ് പങ്കെടുത്തത്. ജേതാവിന് 2.5 ലക്ഷം ദിര്‍ഹമാണ് സമ്മാനം. മത്സരത്തിന്റെ രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹവും മൂന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒന്നര ലക്ഷം ദിര്‍ഹവുമാണ് സമ്മാനത്തുക. 35,000 ദിര്‍ഹം മുതല്‍ 65000 ദിര്‍ഹം വരെ നാല് മുതല്‍ പത്ത് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സമ്മാനമായി ലഭിക്കും. ഒപ്പം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക