05
Aug 2024
Tue
05 Aug 2024 Tue
Iran-Israel tension incrase

തെഹ്‌റാന്‍: ഇസ്രായേലിനെതിരേ ഏത് നിമിഷവും യുദ്ധം ആരംഭിച്ചേക്കാമെന്ന സൂചന നല്‍കി ഇറാനില്‍ മുന്നൊരുക്കം.( Iran-israel tension: massive military build up in Iran) ഇതുവരെയില്ലാത്ത രീതിയിലുള്ള സൈനിക മുന്നൊരുക്കമാണ് ഇറാന്‍ നടത്തുന്നതെന്ന് ഇസ്രായേലി യുദ്ധമന്ത്രി. 24 മണിക്കൂറിനകം ഇറാന്‍ ആക്രമണം തുടങ്ങിയേക്കുമെന്ന് ഫോക്‌സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലബ്‌നാനില്‍ ഹിസ്ബുല്ലയും ഒരുങ്ങുന്നതായാണ് റിപോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് ഹിസ്ബുല്ല പുറത്തിറക്കിയ വീഡിയോയില്‍ ഇസ്രായേലിലേക്ക് കടന്നുള്ള കരയുദ്ധത്തിന് തയ്യാറെടുത്തതായി സൂചന നല്‍കുന്നു. സഹപ്രവര്‍ത്തകന്റെ തോളില്‍ ഹിസ്ബുല്ല പോരാളി കൈവയ്ക്കുന്ന ദൃശ്യം വീഡിയോയിലുണ്ട്. ശത്രുപ്രദേശത്തേക്ക് കടക്കാന്‍ പച്ചക്കൊടി കാണിക്കുന്നതിന്റെ പ്രതീകാത്മക രൂപമാണിത്.

ALSO READ: Shocking Report | ഇസ്മാഈല്‍ ഹനിയ്യയെ കൊന്നത് മൊസാദ് ഏജന്റുമാരായ ഇറാന്‍ സൈനികര്‍; ഫോണ്‍ ചോര്‍ത്തി സാന്നിധ്യം ഉറപ്പാക്കി, കൃത്യത്തിന് ശേഷം ഏജന്റുമാരെ യൂറോപ്പിലെത്തിച്ചു

അതേസമയം, ഇറാന്‍ സൈനിക സന്നാഹമൊരുക്കുന്ന കാര്യം അമേരിക്കയും സ്ഥിരീകരിച്ചു. അസര്‍ബൈജാന്‍, ജോര്‍ജിയ മേഖലകളിലുള്ള ഇറാന്‍ സൈനികരെ ഇസ്രായേല്‍ തിരിച്ചുവിളിച്ചു. ഏത് സമയവും ഇറാന്‍ ആക്രമണം ഉണ്ടായേക്കാമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ക്കും മര്‍മപ്രധാന കേന്ദ്രങ്ങള്‍ക്കുമുള്ള സുരക്ഷ വര്‍ധിപ്പിച്ചു.

Iran supreme leader Ali Khamene, Israel Prime minister netanyahu

ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തില്‍, അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് ഇസ്രായേലിനെ കഠിനമായി ശിക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. ഹിസ്ബുല്ല നേതാവ് ഫുആദ് ശുക്‌റിന്റെ കൊലപാതകമാണ് ഹിസ്ബുല്ലയെ പ്രകോപിപ്പിച്ചത്. ജൂലൈ 30, 31 തിയ്യതികളിലായി മണിക്കൂറുകളുടെ ഇടവേളയിലാണ് ഹനിയ്യയും ശുക്‌റും കൊല്ലപ്പെട്ടത്.

ഇറാന്‍ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതും റഷ്യയില്‍നിന്ന് ആയുധങ്ങള്‍ എത്തിക്കുന്നതും ആക്രമണ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കൂടുതല്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ വരുന്നു
ഇറാന്‍ ശക്തമായി ആക്രമിച്ചേക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിക്കവേ സൂചിപ്പിച്ചു. ഇതേ തുടര്‍ന്ന് യു.എസ്, മേഖലയിലേക്ക് പടക്കപ്പലുകള്‍ അയച്ചിട്ടുണ്ട്. യുഎസ്എസ് അബ്രഹാം ലിങ്കന്‍, എഫ്-35സി പോര്‍ വിമാനങ്ങള്‍ തുടങ്ങിയവ മേഖലയിലേക്കു തിരിച്ചിട്ടുണ്ട്. ഇതിനു പുറമേ മെഡിറ്ററേനിയനില്‍ ഉള്ള ആണവോര്‍ജ സബ്മറൈന്‍ യുഎസ്എസ് ജോര്‍ജിയയും മേഖലയിലേക്കെത്തും. ഇസ്രായേലിന് എല്ലാ വിധ സഹായവും നല്‍കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

People walk past a billboard showing a portrait of newly appointed Hamas leader Yahya Sinwar (top) next to Palestine Square in Tehran

ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. പാരിസ് ഒളിമ്പിക്സ് സമാപിക്കുന്നതുവരെ വലിയ ആക്രമണം നടത്തരുതെന്ന ഫ്രഞ്ച് സമ്മര്‍ദമാണ് തിരിച്ചടി വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനങ്ങള്‍ റദ്ദാക്കി വിവിധ രാജ്യങ്ങള്‍
വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ഇറാന്‍, ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. സ്വിസ് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തുന്നതായി തിങ്കളാഴ്ച അറിയിച്ചു. ജര്‍മനിയിലെ ലുഫ്താന്‍സ തെല്‍ അവീവ്, തെഹ്‌റാന്‍, ബെയ്‌റൂത്, അമ്മാന്‍, ഇര്‍ബില്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസ് നിര്‍ത്തിയത് ആഗസ്ത് 21 വരെ നീട്ടി.

എയര്‍ ഫ്രാന്‍സും അതിന്റെ ഉപ കമ്പനിയായ ട്രാന്‍സാവിയയും ബെയ്‌റൂത്ത് വിമാന സര്‍വീസ് നിര്‍ത്തിയത് ആഗസ്ത് 15 വരെ നീട്ടി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക